കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കിലേയ്ക്ക്

  • By Super
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മിഷനും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫെയ്‌സ് ബുക്കിലേയ്ക്ക്. അടുത്തു തന്നെ ഫെയ്‌സ് ബുക്ക് അക്കൌണ്ട് തുടങ്ങുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ എസ്.വൈ. ഖുറേഷി അറിയിച്ചു.

ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണു സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.

യുവാക്കളെ വോട്ട് ചെയ്യുകയെന്ന പൗരന്റെ ചുമതലയെക്കുറിച്ച് ബോധവല്‍ക്കക്കരിയ്ക്കുക, അതിലേയ്ക്ക് അവരെ ആകര്‍ഷിക്കുക എന്നീ കാര്യങ്ങളും ഫേസ്‍ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ കമ്മീഷന്‍ ലക്ഷ്യമിടുന്നുണ്ട്.

ജനുവരി 25ന് നാഷണല്‍ വോട്ടേഴ്സ് ഡെയിലായിരിക്കും കമ്മീഷന്റെ ഫേസ്‍‍ബുക്ക് അക്കൗണ്ട് തുടങ്ങുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയ ജനങ്ങളുടെ എണ്ണം പ്രതീക്ഷിച്ചത്രയും ഉയര്‍ന്നിരുന്നില്ലെന്നും ജനാധിപത്യപ്രക്രിയയില്‍ രാജ്യത്തെ എല്ലാ പൗരന്മാരും പങ്കാളികളാകേണ്ടതുണ്ടെന്നും ഖുറേഷി പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന പേരില്‍ ഒരു ഫെയ്‌സ് ബുക്ക് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനാല്‍ ഉചിതമായ മറ്റൊരു പേര് തേടിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

English summary
National Election Commission has decided to open a Facebook account on National Voters' Day, January 25 to enlist youngsters to participate in polling,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X