കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജിബി വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നു

  • By Ajith Babu
Google Oneindia Malayalam News

KG Balakrishnan
ദില്ലി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ കെ.ജി. ബാലകൃഷ്ണനെതിരായ പരാതിയില്‍ സുപ്രീം കോടതി തന്നെ ഇടപെടുന്നു. കെജിബിക്കെതിരെയുള്ള പരാതിയില്‍ എന്തു നടപടിയെടുത്തെന്ന് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ജുഢീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

കെ.ജി. ബാലകൃഷ്ണനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദില്ലിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ 2010 മെയ് 5 ന് സമര്‍പ്പിച്ച പരാതിയില്‍ എന്തുനടപടിയുണ്ടായെന്നാണ് സര്‍ക്കാരിനോട് ചോദിച്ചത്.

രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വതിയോട് കോടതി വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കെ.ജി. ബാലകൃഷ്ണനും ബന്ധുക്കളും വന്‍തോതില്‍ സ്വത്ത് വാങ്ങിക്കൂട്ടിയെന്നും ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും കോടതി പരിഗണിക്കും.

നേരത്തെ ബാലകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിയ്ക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തയാറായിരുന്നില്ല.

English summary
Supreme Court asked Attorney General G Vahanvati to submit the status report on the home ministry's investigation into a complaint alleging former chief justice K G Balakrishnan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X