2ജിയില്‍ പവാറിനെതിരെ റാഡിയ

ഇടപാടിലെ പങ്കാളിയായ പ്രധാന കമ്പനി ഡിബി റിയാലിറ്റി നിയന്ത്രിച്ചിരുന്നത് പവാറാണെന്നു നീര പറഞ്ഞു. കൂടാതെ സ്വാന്‍ ടെലികോമിനു സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചു കൊടുത്തതിലും പവാറിനു പങ്കുണ്ട്. എന്നാല്‍ ഇതു സാധൂകരിയ്ക്കുന്ന രേഖകള്‍ തന്റെ പക്കലില്ലെന്ന് അവര്‍ വ്യക്തമാക്കി.
ഡിബി റിയാലിറ്റിയുടെ നിയന്ത്രണം നേരിട്ടോ അല്ലാതെയോ പവാറും കുടുംബവുമാണു നടത്തിയിരുന്നത്. സ്വാന്‍ ടെലികോമിനും അനില്‍ അംബാനിയുടെ റിയലന്‍സ് കമ്യൂണിക്കേഷനും സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതില്‍ പവാര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി
ഡിബി റിയാല്‍റ്റി ഉടമകളുമായി പവാറിനുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പവാര്‍ ഇത് ശക്തമായി നിഷേധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications