കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗേംസ് അഴിമതി: കല്‍മാഡി അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Suresh Kalmadi
ദില്ലി: കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡിയെ അറസ്റ്റ് ചെയ്തു. സിബിഐ ആസ്ഥാനത്ത് ഹാജരായ കല്‍മാഡിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഗെയിംസ് ക്യൂന്‍സ് ബാറ്റണ്‍ റിലേയ്ക്കായി നല്‍കിയ കരാറുകളിലെ ക്രമക്കേടുകളെ കുറിച്ചാണ്, സിബിഐ അന്വേഷിക്കുന്നത്. എ.എം. ഫിലിംസ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കരാറുകളില്‍ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന് അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച സിബിഐയുടെ രണ്ടംഗ സംഘം കണ്ടെത്തിയിരുന്നു.

കല്‍മാഡിയുടെ വസതികളിലും ഓഫീസുകളിലും സിബിഐ നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടികൂടിയിരുന്നു. കല്‍മാഡിയുടെ അടുത്ത അനുയായികളെയും സി.ബി.ഐ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ക്യൂന്‍സ് ബാറ്റണ്‍ റിലേയ്ക്കുള്ള ആവശ്യമായ ടാക്സി കാറുകള്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് എഎം കാര്‍, വാന്‍ ഹയര്‍ ലിമിറ്റഡ് എന്നീ കന്പനികളുമായുള്ള അഴിമതിയില്‍ അവിവിഹിത ഇടപാട് നടന്നത്. റിലേയുടെ തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ വാങ്ങഇയ വകയിലാണ് എഎം ഫിലിംസുമായുള്ള ഇടപാട്.

സംഘടനക സമിതി ചെയര്‍മാന്‍ അറിയാതെ ഇത്തരത്തില്‍ വന്‍ ക്രമക്കേടു നടക്കില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ബന്ധിതമായത്. അഴിമതിക്കേസുകളില്‍ യുപിഎ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ അറസ്റ്റിലാകുന്നത് കേന്ദ്ര സര്‍ക്കാരിന് പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്.

English summary
Suresh Kalmadi has been arrested by the Central Bureau of Investigation (CBI) for irregularities in a Commonwealth Games corruption case. He has been arrested under Sections 120 B and 420 (criminal conspiracy and cheating) of the Indian Penal Code in the Commonwealth Games Time Scoring Equipment scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X