കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി, മെട്രോ പദ്ധതികള്‍ക്ക് മുന്‍ഗണന

  • By Ajith Babu
Google Oneindia Malayalam News

Smart City
ദില്ലി സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ റയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുകയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്മാര്‍ട് സിറ്റി കരാറില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടു വന്ന അധിക നിബന്ധനകളില്‍ അപാകതകള്‍ ഉണ്ടോ എന്നു പരിശോധിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി മെട്രോ പൊതുമേഖലയില്‍ വേണമെന്നു നിര്‍ബന്ധം പിടിച്ചു കാല താമസം വരുത്തില്ല. പൊതുമേഖലയില്‍ നടപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സംസ്ഥാന മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനാണ് ഉമ്മന്‍ ചാണ്ടി ദില്ലിയിലെത്തിയത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും മുഖ്യമന്ത്രി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതകര്‍ക്ക് 375 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര ധനസഹായം അനുവദിക്കണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരു രൂപയ്ക്ക് അരി ഉള്‍പ്പെടെയുള്ള പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കാനാവില്ല. പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും ആദ്യ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്നാണോ കോടിയേരി ധരിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

English summary
Oommen Chandy conveyed the government’s intention to implement the Smart City project at the earliest. He also clarified the prime priority of the government would be to implement the Kochi Metro project at the earliest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X