കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐക്കാരും പൊലീസും ഏറ്റുമുട്ടി

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ കോളെജ് പ്രശ്‌നത്തില്‍ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി. ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയതോടെ നിയമസഭാ കവാടത്തിന് മുന്നില്‍ യുദ്ധസമാനമായ രംഗങ്ങള്‍ അരങ്ങേരി. ഉച്ചയ്ക്ക് പന്ത്രണ്ട് കാലോടെയാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പികെ ബിജുവിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി സംഘം നിയമസഭയിലേയ്ക്ക് മാര്‍ച്ച് തുടങ്ങിയത്.

പാളയം യൂണിവേഴ്‌സിറ്റി കോളെജിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം നിയമസഭാ കവാടത്തിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടാവുകയും തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡും കണ്ണൂര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.

എന്നിട്ടും പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ ചില പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എത്തിയ മറ്റൊരു സംഘം വിദ്യാര്‍ത്ഥികളും പൊലീസിന് നേരെ കല്ലേറ് നടത്തി. ഇവര്‍ക്കു നേരെയും പൊലീസ് ഗ്രനേഡ് എറിഞ്ഞു.

കല്ലേറ് രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് സംഘം ക്യാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചു. പ്രവര്‍ത്തകരുടെ പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് ക്യാമ്പസിന് പുറത്തുപോവുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാതഗതം ഏറെനേരം സ്തംഭിച്ചു.

English summary
The protest march taken out by the Students Federation of India (SFI) activists to the Assembly in connection with the self financing issue, turned violent today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X