കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസക്കിനെ മാണി തിരുത്തുന്നു

  • By Ajith Babu
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ ധനകാര്യ മന്ത്രി കെഎം മാണി അവതരിപ്പിക്കും. കഴിഞ്ഞ ഫെബ്രുവരി 10ന് ഡോ. തോമസ് ഐസക് എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടി അവതരിപ്പിച്ച ബജറ്റിനെ തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎം മാണി ബജറ്റ് തയാറാക്കിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയ, സാമൂഹിക സുരക്ഷയ്ക്കു പ്രാധാന്യം നല്‍കിയായിരുന്നു ഐസക്ക് ബജറ്റ് തയാറാക്കിയത്. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മികച്ച പ്രകടനത്തിനും ബജറ്റ് സഹായിച്ചു. നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയ യുഡിഎഫ് എങ്ങനെയായിരിക്കും ഐസക്കിനെ തിരുത്തുകയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

വികസനവും കരുതലുമെന്ന യുഡിഎഫ് മുദ്രാവാക്യത്തിലൂന്നിയ ബജറ്റായിരിക്കും മാണിയുടെ മനസ്സിലെന്നാണ് കരുതപ്പെടുന്നത്. സമ്പൂര്‍ണ ബജറ്റ് അല്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ ക്രമീകരണത്തിനുവേണ്ട നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവും. അധിക വരുമാനമുണ്ടാക്കുന്ന നികുതി നിര്‍ദേശങ്ങള്‍ മാണിയുടെ ബജറ്റിലുണ്ടാകുമെന്ന് സൂചനകളുണ്ട്. .

ആഡംബര വസ്തുക്കള്‍ക്കും മദ്യം, സിഗരറ്റ് എന്നിവയ്ക്കും നികുതി വര്‍ധന പ്രതീക്ഷിക്കാം. ജനക്ഷേമ പദ്ധതികള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതോടൊപ്പം ഖജനാവിന് അധികഭാരം ഉണ്ടാക്കുന്ന ജനക്ഷേമ പദ്ധതികള്‍ മരവിപ്പിക്കുകയോ നീക്കുകയോ ചെയ്യും.

വെള്ളിയാഴ്ച രാവിലെ 8.30ന് മാണി നിയമസഭയിലേക്കു പുറപ്പെട്ട് 8.45ഓടെ സഭയിലെത്തും. ഒമ്പത് മണിക്കാണു ബജറ്റ് വായന തുടങ്ങുക.

English summary
Kerala Finance Minister K.M. Mani, who has been a legislator for the past 45 years, will create a record of sorts Friday when he presents his ninth state budget in the assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X