കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗം: പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

സാംഗ്ലി(മഹാരാഷ്ട്ര): ഇരുപത്തിയേഴുകാരിയെ മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി.

മഹാരാഷ്ട്രയിലെ മാഡി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സന്ദീപ് കാംബ്ലെയാണ് അറസ്റ്റിലായത്. കാംബ്ലെയുടെ ഒരു സുഹൃത്തിന്റെ അയല്‍പ്പക്കക്കാരിയായിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്.

സുഹൃത്തിനെ കാണാന്‍ പോകുമ്പോഴൊക്കെ കാംബ്ലെ ഈ യുവതിയെയും കാണുമായിരുന്നു. സൗഹൃദം വളര്‍ന്നു പ്രണയമായി. ഇതിനിടെ കാംബ്ലെ യുവതിയ്ക്ക് വിവാഹവാഗ്ദാനവും നല്‍കി. ഇതിന് പിന്നാലെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.

യുവതിയുടെ ചില നഗ്‌ന ഫോട്ടോകളും ഇയാള്‍ എടുത്തിരുന്നുവത്രേ. പിന്നീട് യുവതി വിവാഹക്കാര്യം ചോദിക്കുമ്പോള്‍ ഈ ഫോട്ടോകള്‍ കാണിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തി.

പിന്നീട് യുവതിയുടെ ബന്ധുക്കള്‍ ഫോട്ടോ തിരിച്ചുനല്‍കി ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിനായി ഇയാള്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. ജൂലൈ 10ന് ഞായറാഴ്ച രാത്രിയാണ് കാംബ്ലെ അറസ്റ്റിലാകുന്നത്.

English summary
A police constable has been arrested in connection with rape and blackmailing of a young woman, residing in the city's South Shivajinagar area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X