കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

43000 കോടി; ജഗനെതിരെ സിബിഐ അന്വേഷണം

  • By Ajith Babu
Google Oneindia Malayalam News

Jaganmohan
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ വെല്ലുവിളി സൃഷ്ടിയ്ക്കുന്ന ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സ്വത്തുക്കളെക്കുറിച്ചന്വേഷിയ്ക്കാന്‍ ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതാവായ പി.ശങ്കര്‍റാവു അയച്ച കത്ത് പരാതിയായി കണക്കാക്കിയാണ് ചീഫ് ജസ്റ്റീസ് നിസാര്‍ അഹമ്മദ് കാക്രു, ജസ്റ്റീസ് വിലാസ്.വി അഫ്‌സല്‍പുര്‍കാര്‍ എന്നിവരടങ്ങിയ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

അന്തരിച്ച മുന്‍ ആന്ധ്രാമുഖ്യമന്ത്രി വൈ.എസ് രാജശേഖരറെഡ്ഡിയുടെ മകനുമായ ജഗന്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ എംപിയാണ്.

ജഗന്റെ അനധികൃത സ്വത്തുസമ്പാദ്യത്തെക്കുറിച്ചും അനധികൃത പണമിടപാടുകളെക്കുറിച്ചും രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിനിര്‍ദേശം. സിബിഐ ഡയറക്ടറോ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ഉന്നത ഉദ്യോഗസ്ഥനോ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജഗന്റെ അനധികൃത സ്വത്തിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഏതാനും തെലുങ്കുദേശം പാര്‍ട്ടി നേതാക്കളും ഒരു അഭിഭാഷകനും ഹൈക്കോടതിയില്‍ നേരത്തെ പൊതുതാല്പര്യഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.

പിതാവ് മുഖ്യമന്ത്രിയായിരിക്കെ ജഗന്‍ വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചതായും അനധികൃത പണമിടപാടുകള്‍ നടത്തുന്നതായും മൗറീഷ്യസിലെ ചില കമ്പനികള്‍മുഖേന കള്ളപ്പണം വെളുപ്പിക്കുന്നതായും ശങ്കര്‍റാവു തന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2004 മാര്‍ച്ചില്‍ ജഗന്റെ വരുമാനം വെറും 11 ലക്ഷമായിരുന്നുവെങ്കില്‍ ഇപ്പോഴത് 43,000 കോടി രൂപയായി മാറിയിരിക്കുകയാണെന്നും കത്തില്‍ ശങ്കര്‍റാവു ചൂണ്ടിക്കാട്ടിരുന്നു.

കഴിഞ്ഞ മേയ് മാസത്തില്‍ കഡപ്പ ലോക്‌സഭാമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിനാണ് ജഗന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിയ്ക്കുന്നതാണ് ജഗന്റെ വളര്‍ച്ചയെന്നാണ് രാഷ്ട്രീയവിദഗ്ധര്‍ വിലയിരുത്തുന്നത്.

ആരോപണങ്ങള്‍ക്കെതിരെ ജഗന്റെ അനുയായികള്‍ രംഗത്തെത്തിയിട്ടുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതികളെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനാണ് ശ്രമിയ്ക്കുന്നതെന്ന് ജഗന്റെ അഭിഭാഷകനായ രാകേഷ് ദ്വിവേദി പറഞ്ഞു.

English summary
Even as rebel Congress leader YS Jagan Mohan Reddy is spreading his political clout across Andhra Pradesh, there seem to be trouble in store for him. The Andhra Pradesh High Court has ordered a CBI enquiry into Jagan's wealth. There were allegations that he had amassed huge amounts of wealth ranking him the richest MP in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X