കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭും അമറും രണ്ടുവഴിയ്ക്ക്

  • By Ajith Babu
Google Oneindia Malayalam News

Amar Singh And Amitabh Bachchan
ദില്ലി: അടുത്ത സുഹൃത്തുക്കളായിരുന്ന ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും സമാജ്‌വാദിപാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി അമര്‍സിങും തമ്മില്‍ അകലുന്നതായി റിപ്പോര്‍ട്ടുകള്‍. അമര്‍സിങിന്റെ ഉടമസ്ഥതയിലുള്ള എനര്‍ജി ഡവലപ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ(ഇഡിസിഎല്‍) ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ നിന്ന് അമിതാഭ് ബച്ചന്‍ രാജിവെച്ചപ്പോള്‍ അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള എ.ബി കോര്‍പറേഷനില്‍ നിന്ന് അമര്‍സിങും രാജിവെച്ചു.

എ.ബി.കോര്‍പറേഷനില്‍ നിന്നു മാത്രമല്ല തന്റെ ഉടമസ്ഥതയിലുള്ള ഇഡിസിഎല്ലിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും അമര്‍സിംഗ് രാജിവെച്ചിട്ടുണ്ട്. അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സമയക്കുറവ് മൂലമാണ് എബി കോര്‍പറേഷനില്‍ നിന്ന് രാജിവച്ചതെന്ന് അമര്‍സിങ് പറഞ്ഞു. പരസ്പര രാജിക്ക് മറ്റ് പ്രത്യേക അര്‍ഥങ്ങളൊന്നും കല്‍പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകസൗന്ദര്യ മത്സരവും മറ്റും നടത്തി അമിതാഭ് ബച്ചന്റെ നിര്‍മാണ കമ്പനിയായ എബിസിഎല്‍ തകര്‍ന്നു തരിപ്പണമായപ്പോള്‍ സഹായത്തിനെത്തിയത് അമര്‍ സിങായിരുന്നു. അന്നുമുതലുള്ള സുഹൃദ്ബന്ധത്തിലാണ് ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത്.

എനര്‍ജി ഡെവലപ്‌മെന്റ് കമ്പനിയില്‍ അമര്‍സിങ്ങിനും ഭാര്യ പങ്കജ കുമാരി സിങ്ങിനും ചേര്‍ന്ന് 56.36 ശതമാനം ഓഹരിയാണുള്ളത്. ഇതിന് 100 കോടിയോളം രൂപ മതിക്കും. ബച്ചന് 3.64 ശതമാനം ഓഹരിയാണ് കമ്പനിയിലുണ്ടായിരുന്നത്

അമര്‍സിങിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ പാര്‍ട്ടി അംഗത്വം രാജിവെയ്ക്കാന്‍ ബച്ചന്റെ പത്‌നി ജയാ ബച്ചന്‍ വിസമ്മതിച്ചതാണ് ബന്ധം വഷളാകാന്‍ കാരണമെന്നാണ് സൂചന. വോട്ടിന് കോഴ വിവാദത്തില്‍ ആരോപണങ്ങളുടെ നടുവിലാണ് അമര്‍സിങ് ഇപ്പോള്‍.

English summary
Bollywood icon Amitabh Bachchan and former SP leader Amar Singh have resigned from each other's companies, re-igniting the state of equations between them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X