കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പെന്‍ഗ്വിന്‍ രാജാവ് നാട്ടിലേയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

Emperor Penguin
വെല്ലിങ്ടന്‍: കടലിലൂടെ നാലായിരം കിലോമീറ്റര്‍ നീന്തി ന്യൂസിലാന്റ് തീരത്തെത്തിയ പെന്‍ഗ്വിന്‍ രാജാവ് സ്വന്തം രാജ്യത്തേയ്ക്ക മടങ്ങുന്നു. കൂട്ടംതെറ്റിയാണ് ഏറ്റവും വലിപ്പമേറിയ എംപറര്‍ വിഭാഗത്തില്‍പ്പെടുന്ന പെന്‍ഗ്വിന്‍ ന്യൂസിലാന്റ് തീരത്തെത്തിയത് എത്തിയത്.

'ഹാപ്പി ഫീറ്റ് എന്നു പേരിട്ട പെന്‍ഗ്വിനെ ഓഗസ്റ്റ് 29നു പുറപ്പെടുന്ന സമുദ്രപര്യവേക്ഷണ കപ്പലില്‍ പ്രത്യേക കൂട്ടിലടച്ചാണ് അന്റാര്‍ട്ടിക്കയിലേക്കു തിരിച്ചയയ്ക്കുന്നത്.

ജൂണിലാണ് പെന്‍ഗ്വിന്‍ ന്യൂസിലാന്റ് സമുദ്രതീരത്തെത്തിയത്. അന്നു മുതല്‍ വെല്ലിങ്ടന്‍ മൃഗശാലയില്‍ വിനോദ സഞ്ചാരികളുടെയും പക്ഷിപ്രേമികളുടെയും ലാളനയേറ്റു കഴിയുകയാണ് 'ഹാപ്പി ഫീറ്റ്'.

ഇതിനിടെ, വയറിനുള്ളില്‍ അടിഞ്ഞുകൂടിയ മൂന്നു കിലോഗ്രാം മണല്‍ നീക്കം ചെയ്യാനായി പെന്‍ഗ്വിനെ പ്രത്യേക ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.. 1967നു ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡ് തീരത്ത് 'എംപറര്‍ പെന്‍ഗ്വിന്‍ എത്തുന്നത്.

ന്യൂസിലാന്‍ഡ് തീരത്തെത്തിയ എംപറര്‍ പെന്‍ഗ്വിന്റെ വാര്‍ത്ത ലോകമൊട്ടുക്കും വലിയ ചര്‍ച്ചാവിഷയമായിരുന്നു, മാധ്യമങ്ങളിലുടെ കണ്ട പെന്‍ഗ്വിനിന് ലോകമൊട്ടുക്കും ആരാധകരുണ്ട്.

അന്റാര്‍ട്ടിക്കയിലേയ്ക്ക് തിരികെ വിടുന്ന ഹാപ്പി ഫീറ്റിന്റെ ശരീരത്തില്‍ പ്രത്യേകം ജിഎസ്പി ട്രാക്കര്‍ ഘടിപ്പിക്കുന്നുണ്ട്. തിരികെ നാട്ടിലെത്തുന്ന പെന്‍ഗ്വിന്റെ ചലനങ്ങളും മറ്റും നിരീക്ഷിക്കാന്‍ വേണ്ടിയാണിത്

English summary
Penguin who became focus of global media after washing up on New Zealand beach 2,500 miles from home to be returned to Antarctica.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X