കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂരില്‍ ബസപകടം;മലയാളിയടക്കം 2പേര്‍ മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ എയര്‍ ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി അടക്കം രണ്ടുപേര്‍ മരിച്ചു. ബസ് ഡ്രൈവര്‍ തൃശൂര്‍ വലപ്പാട് സ്വദേശി മോഹന്‍ദാസും ലോറി ഡ്രൈവറുമാണു മരിച്ചത്. ലോറി ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. 18 പേര്‍ക്കു പരുക്കേറ്റു.

പത്തനംതിട്ടയില്‍ നിന്നു ബാംഗ്ലൂരിലേക്ക് സര്‍വീസ് നടത്തുന്ന കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്നു ബസിനു തീപിടിച്ചു. 46 യാത്രക്കാര്‍ ബസില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ചാടിരക്ഷപ്പെടുന്നതിനിടെയാണ് യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റത്.

കോയമ്പത്തൂര്‍ എല്‍എന്‍ജി റോഡിലെ മൂന്നാം ടോള്‍ ഗേറ്റിനു സമീപം പുലര്‍ച്ചെ 1.15നായിരുന്നു അപകടം. രാസവസ്തുക്കള്‍ കയറ്റി വന്ന ലോറിയുടെ പിന്നില്‍ മറ്റൊരു ലോറി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ലോറിയില്‍ നിന്നു ബസിലേക്കു തീ പടര്‍ന്നതിനെത്തുടര്‍ന്നു യാത്രക്കാര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇരു വാഹനങ്ങളുടെ െ്രെഡവര്‍മാര്‍ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇരുവരും സംഭവ സ്ഥലത്തു മരിച്ചു.

ചരക്ക് ലോറിയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.43 യാത്രക്കാരാണു ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 23 പേര്‍ വിദ്യാര്‍ഥികളായിരുന്നു. ഈദുമായി ബന്ധപ്പെട്ട അവധിക്കു ശേഷം ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു മടങ്ങുകയായിരുന്നു.

English summary
Two people including a Malayalee were killed in bus-lorry collision that occurred in Coimbatore on Monday. The incident occurred around 1 am. The dead have been identified as Mohandas (39), a native of Thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X