വംഗാരി മാതായി അന്തരിച്ചു

സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ മാതായിക്ക് അന്താരാഷ്ട്ര ധാരണയ്ക്കുള്ള ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
യൂനിവേഴ്‌സിറ്റി പ്രഫസറായിരുന്ന മാതായി ഗ്രീന്‍ബെല്‍റ്റ് എന്ന സംഘടന സ്ഥാപിച്ച് ആഫ്രിക്കയിലുടനീളം മൂന്നുകോടിയോളം വൃക്ഷതൈകള്‍ നട്ടുപിടിച്ചതിലൂടെയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
കെനിയന്‍ എംപി, പരിസ്ഥിതി മന്ത്രി, റെഡ് ക്രോസ് മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ല്‍ നോബല്‍ സമ്മാനം നേടുമ്പോള്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ വനിതയായിരുന്നു മാതായി.












Click it and Unblock the Notifications