കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗൂര്‍ ഭൂമി ഏറ്റെടുക്കാം; ടാറ്റയ്ക്ക് തിരിച്ചടി

  • By Ajith Babu
Google Oneindia Malayalam News

Blow to Tatas, Calcutta High Court upholds Singur Land Act
കൊല്‍ക്കത്ത: സിംഗൂരില്‍ നാനോ പ്ലാന്റ് സ്ഥാപിക്കാനിരുന്ന സ്ഥലം ഏറ്റെടുത്ത ബംഗാള്‍ സര്‍ക്കാരിന്റെ നടപടി കൊല്‍ക്കത്ത ഹൈക്കോടതി ശരിവച്ചു. കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ടാറ്റാ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സിംഗൂര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് സാധുതയുണ്ടെന്ന് കൊല്‍ക്കത്ത നിരീഷിച്ചു. ഹൈക്കോടതി വിധി വരുന്നതുവരെ സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത് സുപ്രീം കോടതി സ്‌റ്റേചെയ്തിരുന്നു.

ഭൂമിയുടെ നഷ്ടപരിഹാരം കണക്കാക്കാന്‍ കളക്ടറോടും കോടതി ആവശ്യപ്പെട്ടു.
ടാറ്റാ മോട്ടോഴ്‌സ് നാനോ കാര്‍ നിര്‍മ്മാണശാല സ്ഥാപിച്ച സിംഗൂരിലെ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. കര്‍ഷക സമരത്തെ തുടര്‍ന്ന് കാര്‍ നിര്‍മ്മാണശാല 2008 ഒക്ടോബറില്‍ ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി.

തുടര്‍ന്ന് അധികാരത്തിലെത്തിയ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ടാറ്റയ്ക്ക് പാട്ടത്തിന് നല്‍കിയ 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നിയമം ജൂണ്‍ 14 ന് കൊണ്ടുവന്നു. ഇതിനെതിരെയാണ് ടാറ്റാ കോടതിയെ സമീപിച്ചത്. സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് ഏറ്റെടുത്ത് നല്‍കുമെന്നത് മമത ബാനര്‍ജിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

English summary
The Calcutta High Court today upheld the Singur Land Rehabilitation and Development Act, 2011.According to Mr Justice I.P. Mukerji, the Act and the rules framed under it as well as the actions taken by the State Government are Constitutional and valid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X