കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പാഠപുസ്തകങ്ങളില്‍ ഹിന്ദുക്കള്‍ ശത്രുക്കള്‍

  • By Lakshmi
Google Oneindia Malayalam News

Pak Hindus
ഇസ്ലമബാദ്: പാകിസ്താനിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെറുക്കപ്പെട്ടവരായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം. അമേരിക്കന്‍ സര്‍ക്കാര്‍ കമ്മീഷന്‍ ബുധനാഴ്ച പുറത്തിറക്കിയ ഒരു പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

പക് അധ്യാപകരില്‍ ഭൂരിഭാഗവും ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളുടെ ശത്രുക്കളാണെന്ന ബോധമാണത്രേ കുട്ടികളില്‍ വളര്‍ത്തുന്നത്. മറ്റുരാജ്യങ്ങള്‍ക്കും മതങ്ങള്‍ക്കുമെതിരെ വിദ്വേഷത്തിന്റെ വിത്തുകള്‍ സ്‌കൂള്‍ തലംമുതല്‍ തന്നെ കുട്ടികളുടെ മനസ്സില്‍ പാകിമുളപ്പിക്കുകയാണിവര്‍.

ഇതുന്നെയാണ് തീവ്രവാദത്തിന് വഴിമരുന്നാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മനോഭാവം മതസ്വാതന്ത്ര്യമില്ലാതാക്കുകയും ദേശീയത, പ്രാദേശികത എന്നിവയിലുള്ള സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്യും, ഇത് ആഗോളതലത്തില്‍ സുരക്ഷാപ്രശ്‌നമായി മാറും- യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അധ്യക്ഷന്‍ ലിയോനാര്‍ഡ് ലിയോ പറയുന്നു.

ഗ്രേഡ് 1 മതുല്‍ 10വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന നൂറോളം പാഠപുസ്തകങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള വികാരം ശക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലെ നാല് പ്രവിശ്യകളില്‍ നിന്നുള്ള സ്‌കൂളുകളിലാണ് ഇത്തരം പുസ്തകങ്ങള്‍ കൂടുതലായി പഠിപ്പിക്കുന്നത്. യുഎസ് കമ്മീഷന്റെ ഗവേഷകര്‍ ഫെബ്രുവരിയല്‍ ഇതുമായി ബന്ധപ്പെട്ട് 37 പൊതുവിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും 277 വിദ്യാര്‍ഥികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഒപ്പം 19 മദ്രസകളിലും ഇവര്‍ പഠനം നടത്തി, അവിടങ്ങളില്‍ നിന്നായി 226 വിദ്യാര്‍ഥികളെയും അധ്യാപകരെയും കണ്ട് സംസാരിച്ചു. ഇവ പഠിച്ചാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജനറല്‍ സിയ ഉള്‍ ഹഖിന്റെ ഭരണകാലത്താണത്രേ പാഠപുസ്തകങ്ങള്‍ മതവല്‍ക്കരിക്കുന്ന രീതി തുടങ്ങിയത്. പിന്നീട് 2006ല്‍ മാത്രമാണ് ഈ രീതി പരിഷ്‌കരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നിട്ടും ഇക്കാര്യം പൂര്‍ണമായി നടപ്പായിട്ടില്ല.

പാകിസ്താന്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം വളരെ കുറവാണ്. അതുപോലെതന്നെ സിഖുകാരും ബുദ്ധമതക്കാരും കുറവാണ്. ഇവരെയെല്ലാം പാകിസ്താനില്‍ രണ്ടാംകിട പൗരന്മാരായിട്ടാണ് കണക്കാക്കുന്നത്. ഇവരുടെ അവകാശങ്ങളിലുമറ്റും നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ മുസ്ലീങ്ങളുടെ കാര്യത്തില്‍ നിയമങ്ങളും മറ്റും വളരെ ഉദാരവുമാണ്.

1947ല്‍ ദക്ഷിണേഷ്യയിലെ മുസ്ലീം രാജ്യമെന്ന നിലയ്ക്കാണ് പാകിസ്താന്‍ എന്ന രാജ്യം രൂപീകരിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് മുഴുവന്‍ സ്വാതന്ത്ര്യവും ലഭിയ്ക്കുന്നയിടം എന്നതായിരുന്നു തുടക്കത്തില്‍ പാകിസ്താന്‍ മുന്നോട്ടുവച്ച ആശയം. എന്നാല്‍ പിന്നീട് ഇത് മാറുകയും സര്‍ക്കാറുകള്‍ ദുര്‍ബലമാവുകയും മതവും മതനേതാക്കളും ശക്തിയാര്‍ജ്ജിക്കുകയും അതോടെ പാകിസ്താന്‍ എന്ന രാജ്യത്തിന്റെ രീതികള്‍ മാറുകയുമായിരുന്നു.

English summary
Text books in Pakistani schools foster prejudice and intolerance of Hindus and Christians, says a US report,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X