കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുമുടി: അയ്യപ്പന്‍മാരെ വിമാനത്തില്‍ കയറ്റിയില്ല

  • By Ajith Babu
Google Oneindia Malayalam News

Sabarimala
ചെന്നൈ: ശബരിമല തീര്‍ത്ഥാടനത്തിന് പോയ അയ്യപ്പന്‍മാര്‍ക്ക് ഇരുമുടി ഷോക്ക്. അയ്യപ്പ ഭക്തര്‍ ഏറെ പവിത്രതയോടെ തലയിലേന്തുന്ന ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യാന്‍ അനുവദിയ്ക്കാത്ത വിമാനത്താവള അധികൃതരുടെ നടപടിയാണ് ചെന്നൈയില്‍ നിന്നുള്ള അയ്യപ്പന്മാര്‍ക്ക് പാരയായത്.

ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന അയ്യപ്പ സംഘമാണ് ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം കയറാനെത്തിയത്. ഇരുമുടിക്കെട്ടിനെ യാത്രയ്ക്കിടെ കയ്യില്‍ സൂക്ഷിയ്ക്കാവുന്ന ബാഗേജായി ഇവര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പുതിയ വ്യോമ സുരക്ഷ നിര്‍ദ്ദേശങ്ങളനുസരിച്ച് തേങ്ങ വിമാനത്തിനുള്ളില്‍ കയറ്റാന്‍ അനുവദിയ്ക്കില്ലെന്ന നിര്‍ദ്ദേശമാണ് ഇരുമുടിക്കെട്ടിനെ വിമാനത്തിന് പുറത്തുനിര്‍ത്താന്‍ കാരണം. കള്ളക്കടത്തിനായി ചിലര്‍ ഇരുമുടി ദുരുപയോഗിക്കുമെന്നും അധികൃതര്‍ ഇവരോട് പറഞ്ഞുവത്രേ.

റോഡിലൂടെയുള്ള ശബരിമല ദര്‍ശനത്തിന് ഒരാഴ്ച വരെ സമയമെടുക്കുമ്പോള്‍ വിമാനമാര്‍ഗ്ഗം 24 മണിക്കൂര്‍ നേരംകൊണ്ട് അയ്യപ്പദര്‍ശനം നടത്തിവരാന്‍ കഴിയുമെന്നതാണ് സ്വാമിമാരെ പുതിയ ശരണപാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിയ്്ക്കുന്നത്. നേരത്തെ പ്ലാന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്താല്‍ 5600 രൂപയ്ക്ക് രണ്ട് ഭാഗത്തേക്കുമുള്ള വിമാനടിക്കറ്റ് ലഭിയ്ക്കുമെന്നും ചെന്നൈയിലെ അയ്യപ്പഭക്തര്‍ പറയുന്നു.

English summary
A group of Ayyappa devotees taking the quick route of flying to Sabarimala was in for a rude shock on Monday, with airport authorities denying them permission to carry irumudi (a specially designed sacred travel kit) as hand luggage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X