4സിപിഎം എംഎല്‍എമാര്‍ കൂടി യുഡിഎഫിലേക്ക്‌ പോകും

  • Posted By:
Subscribe to Oneindia Malayalam
Shelvaraj
കൊച്ചി: നാല്‌ എല്‍ഡിഎഫ്‌ എംഎല്‍എമാര്‍ യുഡിഎഫിലേക്ക്‌ വരാന്‍ തയ്യാറായിരിക്കുകയാണ്‌ എന്ന്‌ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജ്‌. പിസി ജോര്‍ജ്‌ അടക്കം നാല്‌ യുഡിഎഫ്‌ എംഎല്‍എമാര്‍ എല്‍ഡിഎഫിലേക്ക്‌ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എന്ന്‌ സിപിഎം നേതാവ്‌ ഇപി ജയരാജന്‍ വെളിപ്പെടുത്തിയതിന്‌ തൊട്ടു പിന്നാലെയാണ്‌ ശെല്‍വരാജിന്റെ വെടിക്കെട്ട്‌.

യുഡിഎഫ്‌ പാളയത്തിലേക്ക്‌ വരാന്‍ ഒരുങ്ങിയിരിക്കുന്ന എല്‍ഡിഎഫ്‌ എംഎല്‍എമാരില്‍ സിപിഎം നേതൃ സ്ഥാനത്തുള്ളവരും ഉണ്ട്‌ എന്നും ഇവര്‍ക്ക്‌ ആവശ്യമായ സഹായം നല്‍കും എന്നുമാണ്‌ ശെല്‍വരാജ്‌ അറിയിച്ചിരിക്കുന്നത്‌. എന്നാല്‍ ഈ എല്‍ഡിഎഫ്‌ എംഎല്‍എമാരുടെ പേരു വിവരം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും അത്‌ അവര്‍ തന്നെയാണ്‌ വെളിപ്പെടുത്തേണ്ടത്‌ എന്നും ശെല്‍വരാജ്‌ അറിയിച്ചു.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ ജീര്‍ണ്ണതയില്‍ മനം മടുത്താണ്‌ ഇവര്‍ പാര്‍ട്ടി വിടാന്‍ സന്നദ്ധരായിരിക്കുന്നത്‌. വീര്‍പ്പു മുട്ടിയാണ്‌ ഇവര്‍ പാര്‍ട്ടിയില്‍ കഴിയുന്നത്‌. അതിനാല്‍ ഇത്തരം ഒരു വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കാം. ശെല്‍വരാജ്‌ പറഞ്ഞു.

എല്‍ഡിഎഫ്‌ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ശെല്‍വരാജ്‌ ഈയിടെയാണ്‌ എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വെച്ച്‌ യുഡിഎഫില്‍ ചേര്‍ന്നത്‌. തന്റെ മണ്ഡലമായ നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്‌തു.

English summary
Four more CPm MLAs are expressed their interest to join him with UDF, says R Shelvaraj who left CPM and joined UDF recently.
Please Wait while comments are loading...