കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിയൂര്‍ കേസില്‍ വിഐപികളില്ല: സിബിഐ

  • By Ajith Babu
Google Oneindia Malayalam News

CBI
തിരുവനന്തപുരം: കവിയൂര്‍ കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്കും വിഐപികള്‍ക്കും ബന്ധമില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്‌ടെന്ന് ലതാനായരെക്കൊണ്ട് പറയിച്ചത് ക്രൈം നന്ദകുമാറാണെന്നും ഇയാള്‍ക്കെതിരേ കേസെടുക്കണമെന്നും സിബിഐ ആവശ്യപ്പെടുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ കോടതിയില്‍ ഇടക്കാലറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് വഴി തിരിച്ചുവിടാനാണ് നന്ദകുമാര്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതികളായി മറ്റു പലരുടെയും പേരുകള്‍ പറയാന്‍ നന്ദകുമാര്‍ ലതാനായരെ നിര്‍ബന്ധിച്ചിട്ടുണ്ട്.

തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ നന്ദകുമാര്‍ ഇതുവരെ തെളിവുകള്‍ നല്‍കിയിട്ടില്ല. വസ്തുയില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. കൃത്രിമതെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് നന്ദകുമാറിനെതിരെ കേസെടുക്കണം. അന്വേഷണം അട്ടിമറിക്കാനാണ് നന്ദകുമാര്‍ ശ്രമിച്ചത്.

അനഘയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുന്നതില്‍ ലതാനായര്‍ മാത്രമാണ് കുറ്റക്കാരി. പിതാവ് പീഡിപ്പിച്ചതായി തെളിവൊന്നും കണ്ടെത്തിയിട്ടില്ല. മരിക്കുന്നതിന് മൂന്നു ദിവസം മുന്‍പും അനഘ പീഡനത്തിനിരയായെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.

English summary
The CBI Tuesday changed its stand in the Kaviyoor case relating to the suicide of a 15-year-old girl and her four family members in September 2004 in their house at Kaviyoor in Pathanamthitta district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X