എന്‍ഡോസള്‍ഫാന്‍ പുതിയ സമിതിയെ നിയോഗിച്ചു

രാജ്യത്ത് സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ എന്തുചെയ്യണം, വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതില്‍ അപാകമുണ്ടോ, എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നശിപ്പിക്കാനാകുമോ, കീടനാശിനി ശേഖരം നശിപ്പിക്കുന്നതിന് എന്ത് ചിലവുവരും തുടങ്ങിയ കാര്യങ്ങളും വിദഗ്ദ്ധ സമിതി പരിഗണിക്കും.
കേന്ദ്ര കൃഷിമന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സമിതി. റിപ്പോര്‍ട്ട് ലഭിച്ചശേഷം എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സുപ്രീം കോടതി തീരുമാനം എടുക്കും.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചു.
കീടനാശിനിയുടെ നിരോധനത്തെക്കുറിച്ച് നേരത്തെ പഠിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സമിതി രൂപവത്കരിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കൃത്യമായ നിലപാടെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി കുറ്റപ്പെടുത്തി.












Click it and Unblock the Notifications