ദിനോസറുകള്‍ ചിറകുവിരിച്ചത് ഇണയെ തേടാന്‍

രണ്ടു കുഞ്ഞു ദിനോസറുകളുടെയും ഒരു വലിയ ദിനോസറിന്റെയും ഫോസിലുകളും ഗവേഷകര്‍ക്ക് കണ്ടെത്താനായിരുന്നു. ജീവിതകാലം മുഴുവന്‍ ഇവയ്ക്കു തൂവലിന്റെ ആവരണമുണ്ടായിരുന്നുവത്രെ. വളര്‍ച്ചയെത്തിയ ദിനോസറുകള്‍ക്കു ചിറകുകളും ഉണ്ടായിരുന്നു.
മയിലിനെപ്പോലെ ഇണയെ ആകര്‍ഷിയ്ക്കാനായിരുന്നു തൂവലും ചിറകുമെല്ലാം ഈ ദിനോസറുകള്‍ ഉപയോഗിച്ചിരുന്നത്. ഇന്നുകാണുന്ന ഒട്ടകപ്പക്ഷികളോട് സാമ്യമുള്ള ദിനോസറുകള്‍ മിശ്രഭുക്കുകളായിരുന്നുവെന്നും ഗവേഷകര്‍ പറുയന്നു.
ചൈനയില്‍ കണ്ടെത്തിയ മൈക്രൊറപ്റ്റര്‍ ഫോസില്‍ ഇതിനു വ്യക്തമായ തെളിവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാല്‍ഗറി യുനിവേഴ്‌സിറ്റിയിലെയും റോയല്‍ ടെറയ്ല്‍ മ്യൂസിയത്തിലെയും വിദഗ്ധരാണു പഠനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.












Click it and Unblock the Notifications