കസബിന് അന്ത്യാഭിലാഷമുണ്ടായിരുന്നില്ല

ജയില്‍ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പാക്കുന്ന വിവരം കസബിന്റെ കുടുംബാംഗങ്ങളെ അറിയിക്കാന്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മാധ്യമങ്ങളെയൊന്നും അറിയിക്കാതെ പുനെയിലെ യേര്‍വാഡാ ജയിലില്‍ വച്ച് ബുധനാഴ്ച രാവിലെ 7.30നാണ് കസബിനെ തൂക്കിലേറ്റിയത്.
രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്. അതേസമയം കസബിനെ തൂക്കിക്കൊല്ലാന്‍ ആരാച്ചാരുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജയിലിലുണ്ടായിരുന്ന അവസാന ആരാച്ചാരും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. അതിനാല്‍ യേര്‍വാഡാ ജയില്‍ അധികൃതര്‍ തന്നെയാണ് കസബിനെ തൂ്ക്കിലേറ്റിയതെന്നാണ് അറിയുന്നത്. ആരാച്ചാര്‍ മാത്രമേ പ്രതിയെ തൂക്കിക്കൊല്ലാവൂ എന്ന് നിയമമില്ലെന്ന് വാര്‍ത്തയോട് പ്രതികരിക്കവേ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications