• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അജ്മല്‍ കസബ്, കഥ ഇതുവരെ

നവംബര്‍ 26: മുഹമ്മദ് അജ്മല്‍ അമിര്‍ കസബ് ഉള്‍പ്പെടുന്ന സംഘം ഛത്രപതി ശിവജി ടെര്‍മിനല്‍, താജ് മഹല്‍ പാലസ്, ലിയോപോള്‍ഡ് കഫേ, കാമാ ഹോസ്പിറ്റല്‍, നരിമാന്‍ ഹൗസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.

നവംബര്‍ 27: പോലിസ് അജ്മല്‍ കസബിനെ ജീവനോടെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവംബര്‍ 29: ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകനാണെന്നും പാകിസ്താനില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കസബ് പോലിസിനു മൊഴി നല്‍കി. ഒമ്പതോളം തീവ്രവാദികളെ വധിച്ച് എല്ലാ പ്രദേശങ്ങളും ഇന്ത്യന്‍ സുരക്ഷാ സേന തിരിച്ചുപിടിച്ചു.

ഡിസംബര്‍ 27: പോലിസ് തിരച്ചറിയല്‍ പരേഡ് നടത്തി

2009

ജനുവരി 13: മുംബൈ ആക്രമണ കേസ് പ്രത്യേക കോടതി ജഡ്ജിയായി എംഎല്‍ തഹലിയാനി നിയമിതനായി.
ജനുവരി 16: കസബിന്റെ വിചാരയ്ക്കായി ആര്‍തര്‍ റോഡ് ജയില്‍ തിരഞ്ഞെടുത്തു

ഫെബുവരി 5: കസബിന്റെ ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചു.

ഫെബ്രുവരി 20/21: കസബ് മജിസ്‌ട്രേട്ടിനു മുന്നില്‍ കുറ്റസമ്മതം നടത്തി.

ഫെബ്രുവരി22: ഉജ്വല്‍ നികാം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനാകുന്നു.

ഫെബ്രുവരി 25: കസബിനെതിരേ 11000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിക്കുന്നു.

ഏപ്രില്‍ 15: കസബിന്റെ അഭിഭാഷകയായ അഞ്ജലി വാഖമറെ കേസ് ഒഴിയുന്നു

ഏപ്രില്‍ 17: അബ്ബാസ് കാസ്മി കേസ് ഏറ്റെടുക്കുന്നു

ഏപ്രില്‍ 17: കസബ് കുറ്റപ്പത്രം നിഷേധിക്കുന്നു

ഏപ്രില്‍ 29: കസബിന് പ്രായപൂര്‍ത്തിയായില്ലെന്ന വാദം കോടതി തള്ളുന്നു

മെയ് 8: കസബിനെ ദൃക്‌സാക്ഷി തിരിച്ചറിയുന്നു

നവംബര്‍ 30: അബ്ബാസ് കാസ്മിയെ മാറ്റുന്നു

ഡിസംബര്‍ 1: കെപി പവാര്‍ കാസ്മിക്ക് പകരക്കാരനാകുന്നു.

ഡിസംബര്‍ 16: കേസ് നടപടികള്‍ പൂര്‍ത്തിയാകുന്നു.

2010

മെയ്6: വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കസബ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

2011

ഫെബ്രുവരി 21: പ്രത്യേക കോടതി വിധി മുംബൈ കോടതി ശരിവെച്ചു
ഒക്ടോബര്‍ 10: കസബിന്റെ വധശിക്ഷ നടപ്പാക്കാന്‍ സുപ്രിംകോടതിയുടെ പച്ചക്കൊടി

2012

ആഗസ്ത് 29: റിവ്യു ഹരജിയിലും സുപ്രീം കോടതി വധശിക്ഷ നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു
ഒക്ടോബര്‍ 16: കസബിന്റെ ദയാഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു
നവംബര്‍ 5: രാഷ്ട്രപതി ദയാഹരജി തള്ളി
നവംബര്‍8: രാഷ്ട്രപതിയുടെ തീരുമാനം ഔപചാരികമായി മഹരാഷ്ട്രസര്‍ക്കാറിന് ലഭിച്ചു
നവംബര്‍ 21: അജ്മല്‍ കസബിനെ പൂനെയിലെ യേരവാഡ ജയിലില്‍വെച്ച് തൂക്കി കൊന്നു

കൂടുതൽ kasab വാർത്തകൾView All

English summary
Ajmal Kasab trial – Timeline,10 Pakistani terrorists including Mohammed Ajmal Amir Kasab attack India’s financial capital Mumbai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more