കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷുദ്രഗ്രഹങ്ങളിലും ഖനനം തുടങ്ങുന്നു

  • By Ajith Babu
Google Oneindia Malayalam News

വാഷിങ്ടണ്‍: അമൂല്യമായ ലോഹധാതുക്കള്‍ തേടി ഖനനത്തിനായി സൗരയൂഥത്തിലെ ക്ഷുദ്രഗ്രഹങ്ങളില്‍ ഖനനം നടത്താന്‍ അമേരിക്കന്‍ കമ്പനി ആലോചിയ്ക്കുന്നു. ഡീപ് സ്‌പെയ്‌സ് എന്റര്‍പ്രൈസസ് എന്ന കമ്പനിയാണു ഖനനത്തിനായി ബഹിരാകാശത്തേക്കു പേടകം അയയ്ക്കുന്നത്.

സ്വര്‍ണം, പ്ളാറ്റിനം പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങളും ധാതുക്കളും ജലം, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളും ഇത്തരം ഗ്രഹങ്ങളില്‍ ധാരാളമായി ഉണ്ടാവുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

FireFly spaceships to begin exploring asteroids in 2015

പ്രതിവര്‍ഷം 900 ക്ഷുദ്രഗ്രഹങ്ങളാണു ഭൂമിയുടെ സമീപത്തു കൂടി കടന്നു പോകുന്നത്. ധാതുക്കള്‍ക്കു പുറമേ ഇന്ധനനിക്ഷേപവും ഇവിടെ ഉണ്ടാകാമെന്നു കരുതുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതു നടപ്പാക്കും.

രണ്ട് വര്‍ഷത്തിനുള്ളില്‍ 55 പൗണ്ട് ഭാരമുള്ള ഫയര്‍ഫ്‌ളൈ (അഗ്നിശലഭം) എന്ന പേടകത്തെയാണ് ഇതിനായി അയയ്ക്കുക. ക്ഷുദ്രഗ്രഹത്തില്‍ നിന്നും ഇതുകൊണ്ടുവരുന്ന സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം വലിയ പേടകങ്ങള്‍ അയയ്ക്കാനാണ് കമ്പനിയുടെ പദ്ധതി.

ക്ഷുദ്രഗ്രഹങ്ങളിലെ ഖനനമെന്ന ആശയം ഇതാദ്യമായല്ല അവതരിപ്പിയ്ക്കപ്പെടുന്നത്. ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജും ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണും ഈ പതിറ്റാണ്ടിന്റെ അവസാനം ഇത്തരം ഖനനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

English summary
A company called Deep Space Industries announced Tuesday that within two years it may start sending spacecraft into the solar system with the goal of harvesting natural resources from asteroids.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X