കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ശുക്ലയും പുറത്ത്, ഇനി ശ്രീനിവാസന്‍

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജീവ് ശുക്ല രാജിവെച്ചു. ഐപിഎല്ലില്‍ ഒത്തുകളിയുണ്ടായെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ബിസിസിഐ ട്രഷററും സെക്രട്ടറിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

ഉന്നത സ്ഥാനത്തുള്ള മൂന്നു പേരുടെ രാജി ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍കിങ്‌സ് സിഇഒയുമായ മെയ്യപ്പനെ ഒത്തുകളിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

Rajeev Shukla

ബിസിസിഐ പ്രത്യേക യോഗം ഞായറാഴ്ച ചേരുന്നുണ്ട്. രാജിവെയ്ക്കാന്‍ ശ്രീനിവാസന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ സ്ഥാനം തിരിച്ചുകൊടുക്കണം, ഐസിസി പ്രതിനിധിയായി തുടര്‍ന്നും പോകണം, രാജിവെച്ച സെക്രട്ടറി സഞ്ജയ് ജഗ്ദലയെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയെയും പുതിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണം എന്നിവയാണ് മുന്നോട്ടുവെച്ച നിബന്ധനകള്‍.

ശ്രീനിവാസന്‍ രാജിവെയ്ക്കുകയാണെങ്കില്‍ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹറോ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റിലിയോ ആ സ്ഥാനത്തെത്താനാണ് സാധ്യത. എന്തായാലും ബിസിസിഐയെയും ശ്രീനിവാസനെയും സംബന്ധിച്ചിടത്തോളം ഞായറാഴ്ചത്തെ യോഗം നിര്‍ണായകമാണ്.

English summary
Rajeev Shukla on Saturday resigned from his post of IPL Chairman, days after the IPL betting and spot-fixing scandal broke out and just ahead of the critical BCCI Working Committee meeting that may see the ouster of the cricketing body's chief N Srinivasan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X