കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ ആവശ്യം; ലാവ്‌ലിന്‍ കേസ് വിഭജിച്ചു

  • By Aswathi
Google Oneindia Malayalam News

 Lavalin
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് കുറ്റപത്രം രണ്ടായി വിഭജിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുറ്റപത്രം സമര്‍പ്പിച്ച് താനുമുള്‍പ്പടെയുള്ള പ്രതികളുടെ വിചാരണ വേഗം നടത്തണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വിദേശത്തുള്ള ലാവ്‌ലിന്‍ കമ്പനി പ്രതിനിധിയും മുന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രിന്റലും ഉള്‍പ്പെട്ട കേസ് വേറെ പരിഗണിക്കും.

ലാവ്‌ലിന്‍ കേസ് നീണ്ടു പോവുമ്പോള്‍ അത് തന്റെ രാഷ്ട്രീയ ജീവിതത്തിനും വ്യക്തി ജീവിതത്തിനും മേല്‍ കരി നിഴല്‍വീഴ്ത്തുന്ന സാഹചര്യത്തിലാണ് പിണറായി കേസ് നടപടി വേഗത്തിലാവണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കുറ്റപത്രം സമര്‍പ്പിച്ച് വര്‍ഷങ്ങളായിട്ടും പ്രതികളായ കമ്പനി പ്രതിനിധിയെയും മുന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രിന്റലിനെയും നിയമത്തിനു മമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രതികളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നും അത് പ്രതികളുടെ മൗലികാവകാശമാണെന്നും അറിയിച്ചു.

കേസില്‍ പ്രതിയല്ലാതിരുന്ന തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സിബിഐയെ സ്വാധീനിച്ച് കേസില്‍ ഉള്‍പ്പെടുത്തിയതാണെന്ന് പിണറായി ആരോപിച്ചു.

English summary
Court says trial can start after splitting charge sheet in Lavalin case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X