കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതുവയ്പ്പ്: ബിസിസിഐ അന്വേഷണം പൂര്‍ത്തിയായി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് വിവാദവുമായി ബന്ധപ്പെട്ട് ബിസിസിഐ നടത്തിയ അന്വേഷണം പൂര്‍ത്തിയായി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രവി സവാനിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്ത ആഴ്ച സമര്‍പ്പിക്കും. തുടര്‍ന്ന് അടുത്ത ബിസിസിഐ പ്രവര്‍ത്തന സമിതി യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും എന്നുമാണ് സൂചന.

കഴിഞ്ഞ ദിവസം ശ്രീശാന്തിനെയും അങ്കിത് ചവാനെയും ദില്ലിയില്‍ വിളിച്ചു വരുത്തി രവി സവാനി മൊഴിയെടുത്തിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ അജിത് ചാന്ദിലിനെ ചോദ്യം ചെയ്തില്ല. ദില്ലി പൊലീസിന്റെ അന്വേഷണത്തിന് പുറമെയാണ് ബിസിസിഐ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ദില്ലി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ കൂടെ പരിശോധിക്കും.

ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ എസ് ശ്രീശാന്ത്, അജിത് ചാന്ദില്‍, അങ്കീത് ചവാന്‍ എന്നിവരെയും വാതുവയ്പ് സംഘാംഗം ജിജു ജനാര്‍ദനനെയും ഉള്‍പ്പടെ 26 പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മക്കോക്ക കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിവാദങ്ങളെല്ലാം മറന്ന് കഴിഞ്ഞ ദിവസം മുതല്‍ ശ്രീശാന്ത് പരിശീലനത്തിനം തുടങ്ങിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലക്കേര്‍പ്പെടുത്തുകയാണെങ്കില്‍ പ്രതീക്ഷയോടെ വീണ്ടും പരിശീലനം നടത്തുന്ന ശ്രീക്ക് പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കന്‍ കഴിയാതെ വരും.

English summary
the investigation of IPL match fixing case completed by BCCI and the report will submit coming week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X