കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിക്കൊപ്പം സൈബര്‍ പട

  • By Soorya Chandran
Google Oneindia Malayalam News

അഹമ്മദാബാദ്: നരേന്ദ്ര മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചും, അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുമായി ഇന്റര്‍നെറ്റില്‍ മോഡി അനുകൂല സംഘങ്ങള്‍. മോഡിയുടെ സൈബര്‍ പട നിരത്തിലിറങ്ങാനും സന്നദ്ധരാണ് എന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നത്.

പുതു തലുറ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളേയും ലോകത്താണ്. രാഷ്ട്രീയമായും സാമൂഹികമായും ഉണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും ആദ്യം പ്രതിഫലിക്കുക സൈബര്‍ ലോകത്താണ്. അതിന്റെ ഉത്തമ തെളിവാകുകയാണ് സൈബര്‍ ലോകത്തെ മോഡി അനുകൂല തരംഗം.

Narendra Modi

നരേന്ദ്ര മോഡി ആര്‍മി എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പുണ്ട്. ഗ്വാളിയോറില്‍ നിന്നാണ് ഗ്രൂപ്പിന്റെ നിയന്ത്രണം. നരേന്ദ്ര മോഡിയെ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തലവനായി തിരഞ്ഞെടുത്തപ്പോള്‍ അദ്വാനിയുടെ വീട്ടിന് മുന്നില്‍ പ്രകടനം നടത്തുന്നതുവരെ എത്തി ഈ ഗ്രൂപ്പിന്റെ മോഡി പ്രണയം. ഇവര്‍ക്ക് പുറമെ 'നരേന്ദ്ര മോഡി 4 പിഎം', 'ഭാരത് മാ കാ ലാല്‍', 'മോഡി: ഹിറ്റ് ആന്‍ഡ് ഫിറ്റ് ഫോര്‍ പി.എം 2014' തുടങ്ങി സജീവ മായ ഒട്ടേറെ മോഡി അനൂകൂല ഗ്രൂപ്പുകള്‍ ഫേസ്ബുക്കില്‍ സജീവമാണ്. ട്വിറ്ററിലാകട്ടെ മോഡി അനുകൂലികളുടെ 54 അക്കൗണ്ടുകളുണ്ട്.

മോഡിയെ ബിജെപി ഔദ്യോഗികമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ പ്രചാരണം അങ്ങനെ തന്നെയാണ്. സ്മാര്‍ട്ട് ഫോണുകള്‍ വഴി മോഡി പ്രചരണം കാര്യക്ഷമമാക്കാന്‍ ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍സും തയ്യാറാകുന്നുണ്ട്.

സൈബര്‍ യുദ്ധത്തില്‍ മോഡിക്കൊപ്പമെത്താന്‍ കോണ്‍ഗ്രസ്സിന്റെ മുഖമായ രാഹുല്‍ ഗാന്ധിക്ക് ഇനിയും ആയിട്ടില്ല. ബ്ലോഗ് വര്‍ക്‌സ് എന്ന സംഘടന അടുത്ത കാലത്തായി ഒരു പഠനം നടത്തുകയുണ്ടായി. അതില്‍ പറയുന്നത് ജാതി, മതം എന്നിവ സംബന്ധിച്ച് നരേന്ദ്രമോഡിയുമായി ബന്ധപ്പെട്ട് 69,498 പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയല്‍ ഉണ്ടായിട്ടുണ്ടെന്നാണ്. രാഹുല്‍ ഗാന്ധിയോട് ബന്ധപ്പെട്ട് ഇത് 7,572 മാത്രമായിരുന്നു. അഴിമതി സംബന്ധിച്ചുള്ള നെഗറ്റീവ് പരാമര്‍ശങ്ങളാണ് പലപ്പോഴും രാഹുലിനെ തേടി സോഷ്യല്‍ മീഡിയകളില്‍ എത്തുന്നതെന്നും ബ്ലോഗ് വര്‍ക്‌സിന്റെ പഠനം പറയുന്നു.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്ന് പ്രശ്‌നങ്ങള്‍ വ്യക്തി ജീവിതത്തിലേക്കും കടന്നു വരുന്നുണ്ട്. കൂട്ടം തെറ്റിപ്പോകുന്ന കുഞ്ഞാടുകളെ ഇത്തരം ഗ്രൂപ്പുകള്‍ വെറുതെ വിടാറില്ല. അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും കിട്ടുന്ന പണികള്‍ മുഴുവന്‍ വാങ്ങിവെക്കേണ്ടി വരും.

English summary
A recent and successful operation of Narendra Modi nerds in cyber space, demonstrated how the nerds aim to channel online fawning into real-life action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X