കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പ ബിജെപിയിലേക്ക്?

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍/ദില്ലി: ബി എസ് യെദ്യൂരപ്പ വീണ്ടും ബിജെപിയുമായി അടുക്കുന്നു. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ നിന്നും അകന്ന് കെജെപി രൂപീകരിച്ചത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിയെ അധികാരത്തില്‍ കൊണ്ട് വന്ന യെദ്യൂരപ്പയെ പൊതുതെരഞ്ഞെടുപ്പിലേക്ക് ബിജെപിക്ക് ആവശ്യമുണ്ടെന്ന് സാരം. ലിങ്കായത്ത് സമുദായക്കാരനായ യെദ്യൂരപ്പ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

Yeddyurappa. Launches, KJP

തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം കര്‍ണാടകയില്‍ ബിജെപിയെ വളര്‍ത്താന്‍ യെദ്യൂരപ്പ എത്രത്തോളം സഹായിച്ചിരുന്നു എന്ന നേതാക്കള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ സഹായിച്ചു. അതിനാല്‍ തന്നെ ഉപാധികളോട് കൂടി അദ്ദേഹത്തെ വീണ്ടും പാര്‍ട്ടിയിടെലുക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

പാര്‍ട്ടി ഉപേക്ഷിച്ചെങ്കിലും അംഗങ്ങളുമായുള്ള ബന്ധം യെദ്യൂരപ്പ തുടര്‍ന്നു.കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി തവര്‍ചന്ദ് ഗെഹ്ലോട്ട് ആണ് ഇക്കാര്യം പറഞ്ഞത്. ദേശീയ നേതാക്കള്‍ യെദ്യൂരപ്പെയ വിളിച്ചിരുന്നെന്നും തന്റെ നിലപാടുകള്‍ അദ്ദേഹം വളരെ വ്യക്തമായി നേതാക്കളെ അറിയിക്കുകയും ചെയ്തുവെന്ന് ഗെഹ്ലോട്ട് പറഞ്ഞു.

ഗെഹ്ലോട്ടിന്റെ അഭിപ്രായംപുറത്ത് വന്നതിന് ശേഷം യെദ്യൂരപ്പ ദില്ലിയിലേക്ക് ബിജെപി നേതാക്കളെ കാണുന്നതിനായി പോയി. പരസ്പരധാരണയോട് കൂടിയുള്ള തിരിച്ച വരവിനായാണ് യദ്യൂരപ്പ ശ്രമിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലെ പല ബിജെപി നേതാക്കളും ബിജെപി യെദ്യൂരപ്പയെ തിരിച്ചെടുക്കുന്നതിനോട് യോജിക്കുന്നില്ല.

English summary
Just six months after he left the BJP causing the party to crash to a humiliating defeat in Karnataka, former CM BS Yedyurappa seems set for a homecoming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X