കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി: സാക്ഷിയാക്കരുതെന്ന് കരുണാനിധിയുടെ ഭാര്യ

  • By Soorya Chandran
Google Oneindia Malayalam News
Dayalu Ammal

ദില്ലി: 2ജി അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ആവശ്യമുന്നയിച്ച് വിചാരണകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

82 വയസ്സുള്ള ദയാലു അമ്മാളുടെ ആരോഗ്യ സ്ഥിതി നാള്‍ക്കുനാള്‍ ക്ഷയിച്ചുവരികയാണെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുധീര്‍ നന്ദ്രജോഗ് കോടതിയെ അറിയിച്ചു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദയാലു അമ്മാള്‍ക്ക് ഇപ്പോള്‍ അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയാനാകുന്നില്ലെന്നും ബോധിപ്പിച്ചിട്ടുണ്ട്. അമ്മാളിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആസ്പത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടും കൈവശമുണ്ടെന്ന് കോടതിയെ അറിയിച്ചു.

വേണമെങ്കില്‍ കോടതിക്ക് മെഡിക്കല്‍ ബോര്‍ഡിനെ നിശ്ചയിച്ച് അമ്മാളുടെ ആരോഗ്യ പരിശോധന നടത്താമെന്ന് അഭിഭാഷകന്‍ പറഞ്ഞു. പരിശോധനയില്‍ ആരോഗ്യവതിയെന്ന് തെളിഞ്ഞാല്‍ സാക്ഷിയായി ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോടതി നടപടി പ്രകാരം സര്‍ക്കാര്‍ ആസ്പത്രിയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ഹാജരാക്കുകയാണ് വേണ്ടതെന്ന് കോടതി അറിയിച്ചു.

2 ജി കേസില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് സിബിഐ അഭിഭാഷക സോണിയ മാത്തൂര്‍ കോടതിയെ അറിയിച്ചു. ഏത് സാഹചര്യത്തിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഒരു ഉത്തരവിറക്കിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

കേസ് വിധി പറയാന്‍ ജൂലായ് നാലിലേക്ക് മാറ്റി.

English summary
M Karunanidhi's wife Dayalu Ammal moved the Delhi High Court for exemption from appearing as a prosecution witness in the 2G case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X