കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ മെയില്‍ കണ്ടുപിടിച്ച ഇന്ത്യക്കാരന്‍

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ലോകത്തെ ആശയവിനിമയ രംഗത്ത് വന്‍മാറ്റത്തിന് വഴിവെച്ച ഈ മെയില്‍ കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണന്ന് എത്ര പേര്‍ക്കറിയാം. ശിവ അയ്യാദുരൈ എന്ന ഈ തിമിഴ്‌നാട്ടുകാരന്റെ പേരിലാണ് ഇ മെയിലിന്റെ പേറ്റന്റ്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന് ലോകം വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല.

1978 ല്‍ താന്‍ ഉണ്ടാക്കിയ ഇ മെയിലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നത്തെ മിക്ക ഇ മെയില്‍ സര്‍വ്വീസുകളുമെന്നും ശിവ അയ്യാദുരൈ പറയുന്നു. 1982 ലാണ് അയ്യാദുരൈക്ക് ഇ മെയിലിന് പേറ്റന്റ് ലഭിച്ചത്.

Shiva Ayyadurai

ലോകപ്രസിദ്ധ യൂണിവേഴ്‌സിറ്റിയായ മസ്സാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മൂന്ന് ബിരുദങ്ങള്‍ നേടിയ ആളാണ് ശിവ അയ്യാദുരൈ. ഹൈസ്‌കൂള്‍ പഠനകാലത്ത് 14-ാം വയസ്സിലാണ് ഇ മെയിലിന്റെ ആദ്യ രൂപം വികസിപ്പിക്കുന്നത്. ഇന്റര്‍ ഓഫീസ് മെയില്‍ സിസ്റ്റത്തിന്റെ ഒരു ഇലക്ട്രോണിക് രൂപമായിരുന്നു അത്. അതിന് ഇ മെയില്‍ എന്ന് പേരും കൊടുത്തു. അന്ന് പേറ്റന്റ് നിയമങ്ങള്‍ ഉണ്ടായിരുന്നില്ല. ഇ മെയിലിന് കോപ്പി റൈറ്റ് മാത്രമേ കിട്ടിയുള്ളൂ. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ ശിവ അയ്യാദുരൈയെ രേഖപ്പെടുത്തിയത് ഒരു ഇലക്ട്രോണിക് മെയില്‍ സിസ്റ്റത്തിനുള്ള കമ്പൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്ത ആള്‍ എന്ന നിലയില്‍ മാത്രമാണ്.

അമേരിക്കയുടെ ധാര്‍ഷ്ട്യമാണ് തനിക്ക് അര്‍ഹതയുള്ള അംഗീകാരം നിഷേധിക്കുന്നതെന്നാണ് ശിവ അയ്യാദുരൈ പറയുന്നത്. ഒരു ഇന്ത്യക്കാരന് ഇ മെയിലിന്റെ ക്രെഡിറ്റ് നല്‍കാന്‍ അവര്‍ തയ്യാറല്ല. കൂടാതെ താന്‍ താമസിക്കുന്നത് അമേരിക്കയിലെ ഏറ്റവും ദരിദ്രമായ നഗരങ്ങളിലൊന്നായ നെവാര്‍ക്കിലാണ്. ഇതൊന്നും അമേരിക്കന്‍ ശാസ്ത്ര ലോകത്തിന് അത്ര ഇഷ്ടമുളളകാര്യങ്ങളല്ല എന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ രാഷ്ട്രീയ വിമര്‍ശകനും എഴുത്തുകാരനുമായ നോം ചോംസ്‌കി ശിവ അയ്യാദുരൈക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 1978 ന് മുമ്പ് ആരും ഇ മെയില്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് നോം ചോംസ്‌കി പറയുന്നു. ഇതില്‍ ഒരു വിവാദത്തിന്റെയും ആവശ്യമില്ലെന്നും ചോംസ്‌കി പറയുന്നുണ്ട്. ഇ മെയിലിന്റെ പിതൃത്വം ശിവ അയ്യാ ദുരൈക്ക് തന്നെയെന്നും ചോംസ്‌കി സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ ശിവ അയ്യാദുരൈ സത്യഭാമ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു. സൈറ്റോസോള്‍വ് എന്ന് സ്ഥാപനത്തിന്റെ സ്ഥാപകനും ചെയര്‍മാനും സിഇഒയും ആണ് ശിവ അയ്യദുരൈ ഇപ്പോള്‍. അമേരിക്കയിലാണ് താമസം.

English summary
He has a patent for email and is fighting to be recognized for it. Shiva Ayyadurai of Tamil Nadu, who now lives in the US, got a patent for email in 1982 but his greatest innovation has never got him attention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X