കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോട്ടോയെടുക്കവെ 3പേര്‍ വണ്ടി തട്ടി മരിച്ചു

  • By Lakshmi
Google Oneindia Malayalam News

Train
പാലക്കാട് : മരിച്ച വ്യക്തിയുടെ ചിത്രം പകര്‍ത്തുന്നതിനിടെ മൂന്നു പേര്‍ തീവണ്ടി തട്ടി മരിച്ചു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടാണ് സംഭവം നടന്നത്. കോയമ്പത്തൂര്‍-ഷ്വര്‍ണൂര്‍ പാസഞ്ചര്‍ തട്ടിയാണ് മരണം സംഭവിച്ചത്.

കഞ്ചിക്കോട് കൊയ്യാമരക്കാട് സ്വദേശികളാണ് ജയിംസ്, പ്രതീഷ്, സതീഷ് എന്നിവരാണ് മരിച്ചത്. ഇതില്‍ പ്രതീഷ് ഫോട്ടോഗ്രാഫറാണ്. ബുധനാഴ്ച രാത്രി തീവണ്ടിയിടിച്ചു മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ഫോട്ടോയെടുത്ത് മടങ്ങുമ്പോഴാണ് കാലത്ത് എട്ടരമണിയോടെ കോയമ്പത്തൂരില്‍ നിന്നും വരുകയായിരുന്ന പാസഞ്ചര്‍ തീവണ്ടി ഇടിച്ചത്.

സംഭവസമയത്ത് കനത്ത മഴയായിരുന്നു. പാളത്തിലൂടെ നടക്കുകയായിരുന്ന ഇവര്‍ മഴയുടെ ശബ്ദത്തില്‍ പുറകില്‍ നിന്നും തീവണ്ടിവരുന്നകാര്യം അറിഞ്ഞില്ല. അതിനാല്‍ത്തന്നെ പാളത്തില്‍ നിന്നും മാറാനുള്ള സാവകാശവും ലഭിച്ചില്ല.

തീവണ്ടിപ്പാളത്തിലൂടെ നടക്കുന്നത് അപകടം ക്ഷണിച്ചുവരുത്തലാണെന്ന കാര്യമറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ അപകടം ക്ഷണിച്ചുവരുത്തിയ സംഭവം ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലും മറ്റും പാളം മുറിച്ചുകടക്കുന്നത് അധികൃതര്‍ കണ്ടാല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷകള്‍ നല്‍കാറുണ്ട്.

എന്നാല്‍ സ്റ്റേഷന്‍ പരിധിയ്ക്ക് പുറത്തും മറ്റും ഇത്തരത്തിലുള്ള ശിക്ഷാ നടപടികളൊന്നും പ്രായോഗികമല്ല. പാളം മുറിച്ചുകടക്കാന്‍ പറ്റാത്ത രീതിയില്‍ മതിലോ വേലിയോ കെട്ടുകയെന്നതും റെയില്‍വേയെ സംബന്ധിച്ച് അത്ര പ്രായോഗികമായ കാര്യമല്ല. ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ തന്നെ സ്വന്തം സുരക്ഷയെ മുന്‍നിര്‍ത്തി ശ്രദ്ധകാണിക്കുകതന്നെയേ തല്‍ക്കാലം രക്ഷയുള്ളുവെന്നാണ് ഓരോ അപകടം നടക്കുമ്പോഴും അധികൃതര്‍ പറയാറുള്ളത്.

English summary
Three youths died, who came to take a photo of a person who died on raiway track, after they were hit by a train at Kanjikode in Palakkad district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X