കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റ് ഉപരോധം സമരശൃംഖലയുടെ ആരംഭം:പിണറായി

  • By Aswathi
Google Oneindia Malayalam News

Pinarayi Vijayan
തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കേരളത്തിലാരംഭിക്കാനുള്ള സമരശൃംഖലയുടെ ആരംഭമാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ അവസാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഉപരോധ സമരം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പലതരത്തിലുള്ള നിഗമനങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും മറുപടി പറയുന്നതിനുവേണ്ടി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഉമ്മന്‍ ചാണ്ടി സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണം എന്ന നിലപാടില്‍ മാറ്റമില്ലെന്നും രാജിവച്ചില്ലെങ്കില്‍ സമരശൃംഖലകള്‍ തുടരുമെന്നും പിണറായി പറഞ്ഞു. സമരത്തിന്റെ ഒരു ഘട്ടം മാത്രമാണ് അവസാനിച്ചത്. മഹാസമരത്തില്‍ നിന്ന് ഇടതുപക്ഷത്തിന് ലഭിച്ച ഊര്‍ജത്തില്‍ നിന്ന് പുതിയ സമരം തുടങ്ങുമെന്ന് പിണറായി അറിയിച്ചു.

പൊതുജനാഭിപ്രായം എതിരാകാതിരിക്കാന്‍ വേണ്ടിയാണ് സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ രാജിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. ഉമ്മന്‍ ചാണ്ടിയെ ഒരു പൊതു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ല. അങ്ങനെ അദ്ദേഹം കരുതേണ്ട. ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ രാജിവയ്ക്കുന്നതാണ് കീഴ് വഴക്കം. ഉപരോധസമരം വന്‍ വിജയമായിരുന്നെന്നും കേരളത്തിലെ ജനമനസ്സ് ഈ പ്രക്ഷോഭത്തിനൊപ്പമായിരുന്നെന്നും പിണറായി കൂട്ടിച്ചേര്‍ത്തു

English summary
CPM state secretary Pinarayi Vijayan said CM's resignation is imperative in the solar scam probe and there is no change in the demand for that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X