കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്ക കോളയുടെ സീക്രട്ട് ഫോര്‍മുല മാറിയോ?

  • By Soorya Chandran
Google Oneindia Malayalam News

മെല്‍ബണ്‍: കൊക്ക കോള എന്ന സോഫ്റ്റ് ഡ്രിങ്ക് ലോകത്ത് ഉദയം ചെയ്തിട്ട് എത്ര വര്‍ഷം ആയി എന്നറിയാമോ? 1886 ല്‍ ആണ് ഈ ശീതള പാനീയം കണ്ടുപിടിക്കപ്പെട്ടത്. ലോകത്ത് കൊക്ക കോള ഉള്ള 127 വര്‍ഷങ്ങളാണ് കടന്ന് പോയത്.

വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ശീതള പാനീയങ്ങളാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കൊക്ക കോളയും പെപ്‌സിയും. പാലക്കാട്ടെ പെപ്‌സി കമ്പനിക്കെതിരെ കേരളം നടത്തിയ സമരം ലോക ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു.

ഇന്ത്യയില്‍ കിട്ടുന്ന കൊക്ക കോളയും വിദേശ രാജ്യങ്ങളില്‍ കിട്ടുന്ന കൊക്ക കോളയും തമ്മില്‍ ഗുണ നിലവാരത്തില്‍ വലിയ അന്തരമുണ്ടെന്ന ആരോപണം എക്കാലത്തും ഉള്ളതാണ്. അനുഭവസ്ഥര്‍ ഇതിന് സാക്ഷ്യം പറയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ പുതിയ വാര്‍ത്ത ഇതൊന്നുമല്ല. കൊക്ക കോള കമ്പനി അവരുടെ രഹസ്യ ഫോര്‍മുലയില്‍ ഇടക്കിടക്കിടെ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ടത്രെ. ഫ്രെഡറിക് അലെന്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം അവകാശപ്പെടുന്നത്. വര്‍ഷങ്ങള്‍കൊണ്ട് പലവിധ മാറ്റങ്ങള്‍ ഫോര്‍മുലയില്‍ വരുത്തിയിട്ടുണ്ടെന്ന് വെറുതെ പറഞ്ഞതല്ല. കൊക്ക കോളയിലെ മുന്‍ ഉദ്യോഗസ്ഥരേയും എക്‌സിക്യൂട്ടീവ് മാരേയും അഭിമുഖം നടത്തിയുംകമ്പനിയുടെ കോര്‍പ്പറേറ്റ് ആര്‍ക്കൈവ്‌സ് പരിശോധിച്ചുമൊക്ക് തയ്യാറാക്കിയ സീക്രട്ട് ഫോര്‍മുല എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രെഡറിക് അലെന്റെ കണ്ടുപിടിത്തം.

ഇടക്കാലത്ത് കോളയില്‍ ചെറിയ അളവില്‍ കൊക്കെയ്ന്‍ കലര്‍ന്നിരുന്നതായി തെളിഞ്ഞിരുന്നു. കോള ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന കൊക്ക ഇലകളില്‍ നിന്നാണ് ഇവ പാനീയത്തില്‍ എത്തിയിരുന്നതെന്നാണ് കരുതുന്നത്. പിന്നീട് ഈ കോമ്പിനേഷനില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്നത് ഉദാഹരണമായി ഫ്രഡറിക് പറയുന്നുണ്ട്.

തങ്ങളുടെ രഹസ്യ ഫോര്‍മുല പാവനവും മാറ്റാനാകാത്തതും ആണെന്നാണ് കോള കമ്പനിയുടെ നിലപാട്. ഇക്കാര്യം ഇ മെയില്‍ വഴി കമ്പനി ഫ്രഡറിക്കിനെ അറിയിച്ചു കഴിഞ്ഞു.

English summary
Coca-Cola, which is known for touting the roots of its recipes, claims that their formulae are sacred and unchanging.But reports says that they changed the ingredients so many time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X