കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്രവിപണി കീഴടക്കി വ്യാജ ബ്രാന്‍ഡുകള്‍

Google Oneindia Malayalam News

ബാഗ്ലൂര്‍ : ലീ, ലെവി, റീബോക്, അഡിഡാസ്, പ്യൂമ,റാങ്ക്‌ളര്‍...വസ്ത്രവിപണിയില്‍ ഒരിക്കലും ബ്രാന്‍ഡുകള്‍ക്ക് പഞ്ഞമില്ല. എത്ര വില നല്‍കി വേണമെങ്കിലും പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ആള്‍ക്കാരുണ്ട്. പ്രത്യേകിച്ചും യുവാക്കളാണ് ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ പ്രധാന ആരാധകര്‍. എന്നാല്‍ നിങ്ങള്‍ സ്വന്തമാക്കുന്ന പല വസ്ത്രങ്ങളും യഥാര്‍ഥ ബ്രാന്‍ഡിന്റെ തന്നെയാണോ..അല്ലെന്നാണ് ബാഗ്ലൂരില്‍ ഈയ്യിടെ നടന്ന ചില സംഭവങ്ങള്‍ നല്‍കുന്ന സൂചന.

പ്രമുഖ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വ്യാജബ്രാന്‍ഡുകള്‍ ബാഗ്ലൂരിലെ വിപണികള്‍ കീഴടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബാഗ്ലൂര്‍ സിറ്റി പോലീസ് നഗരത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിലും വസ്ത്രനിര്‍മ്മാണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ ബ്രാന്‍ഡുകളാണ് പോലീസിന് കണ്ടെത്താനായത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ എന്ന ലേബലോടെയാണ് ഇവ വില്പന നടത്തിയിരുന്നത്. ഒറ്റ നോട്ടത്തില്‍ ചിലപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചെന്നുവരില്ല. ലീ, റാങ്ക്‌ളര്‍, ലെവി, റീബോക് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡഡുകളുടെ ഷര്‍ട്ടുകള്‍, പാന്റുകള്‍, ടീ ഷര്‍ട്ടുകള്‍ എന്നിവയെല്ലാംഇക്കൂട്ടത്തിലുണ്ടായിരുന്നു.

raid

ഒറിജിനലിനെപ്പോലും വെല്ലുന്ന തരത്തില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ലോഗോ, ഡിസൈന്‍ എന്നിവയെല്ലാം ഒരുക്കിക്കൊണ്ടാണ് ഇവയുടെ തനിപ്പകര്‍പ്പുകള്‍ തയ്യാറാക്കുന്നത്. ബാഗ്ലൂര്‍ നഗരത്തിലെ നിരവധി കടകളില്‍ പകര്‍പ്പവകാശ നിയമം പാലിക്കപ്പെടാതെയാണ് വില്പന നടക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് വലിയ തോതില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങിയശേഷം 50 മുതല്‍ 60 ശതമാനം വരെ ലാഭത്തിലാണ് ഇവിടെ ഉത്പ്പന്നങ്ങള്‍ വില്പന നടത്തുന്നത്.

മുമ്പും ഇത്തരത്തിലുളള നിരവധി സംഭവങ്ങള്‍ നഗരത്തിലുണ്ടായിട്ടുണ്ട്. അവന്യു റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലെല്ലാം പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ ഉത്പ്പന്നങ്ങള്‍ വില്ക്കുന്നവരെ കണ്ടെത്തി നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ചെറിയൊരു ഇടവേളയ്ക്കുശേഷം വ്യാജ ബ്രാന്‍ഡുകള്‍ വീണ്ടും വ്യാപകമാകുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കബളിക്കപ്പെട്ടേക്കാം.

English summary
Many shops in Bangalore are violating the Trade Marks Act by selling fake products under international brand names such as Reebok, Adidas, Puma and Nike. The shop owners replicate the logos and the design of these brands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X