കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരിലെ വൈറ്റ് ഫീല്‍ഡില്‍ പണമഴ, റോഡിലേക്ക് വീണത് 500ന്‍റെ നോട്ടുകള്‍

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരിലെ വൈറ്റ് ഫീല്‍ഡില്‍ പണമഴ. അഞ്ഞൂറിന്റെ നോട്ടുകളാണ് തിരക്കേറിയ റോഡിലേയ്ക്ക് മഴ പോലെ പെയ്തത്. എന്നാല്‍ നോട്ടുകള്‍ ആകാശത്ത് നിന്നും താഴേയ്ക്ക് വീണതാണെന്നൊന്നും കരുതരുതേ. വൈറ്റ്ഫീല്‍ഡിലെ ഐടിബിഎല്‍ റോഡിലാണ് പണമഴ പെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് റോഡില്‍ 500ന്റെ നോട്ടുകള്‍ പറന്ന് വീഴാന്‍ തുടങ്ങിയത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയവര്‍ ഒന്നാകെ നോട്ടുകള്‍ പെറുക്കാന്‍ തുടങ്ങി. മറ്റ് വാഹനങ്ങളില്‍ എത്തിയവരും നോട്ടുകള്‍ പെറുക്കാന്‍ തുടങ്ങിയതോടെയാണ് ട്രാഫികര് പൊലീസിന് തലവേദനയായത്.

Money

നോട്ടുകള്‍ ആരുടെയെങ്കിലും കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകമെന്ന് പൊലീസ് കരുതി. നോട്ടുകളുമായി കടക്കാന്‍ ശ്രമിച്ചവരില്‍ ഭൂരിഭാഗം പേരെയും പൊലീസ് പിടികൂടി നോട്ട് തിരികെ വാങ്ങി. ഒരു വൃദ്ധനാണ് പൊലീസിനെ സഹായിച്ചത്. റോഡില്‍ വീണ നോട്ടുകളില്‍ ഏറിയ പങ്കും ഇദ്ദേഹം പെറുക്കിയെടുത്ത് പൊലീസിനെ ഏല്‍പ്പിച്ചു. നഷ്ടമായ നോട്ടാണെന്ന് പറഞ്ഞ് ഒട്ടേറെപ്പേര്‍ പണത്തിന് അവകാശം പറഞ്ഞെത്തി. എന്നാല്‍ 24കാരനായ പുനീത് കല്‍റ എന്ന കോഫി ഷോപ്പ് ഉടമയാണ് പണത്തിന്റെ ഉടമയെന്ന് പൊലീസ് കണ്ടെത്തി.

ബാങ്കിലേക്ക് പണവുമായി പോകുമ്പോള്‍ പുനീതിന്റെ പോക്കറ്റില്‍ നിന്നും റോഡിലേയ്ക്ക് വീണതായിരുന്നു നോട്ടുകള്‍. കുറേ ദൂരം മുന്നിലേയ്ക്ക് പോയപ്പോള്‍ പിന്നാലെ വന്ന യാത്രക്കാരാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ ബൈക്കിലാണ് പുനീതിന്റെ യാത്ര. മാത്രമല്ല പാന്റിന്റെ പോക്കറ്റിലാണ് ഇയാള്‍ പണം സൂക്ഷിയ്ക്കുന്നത്. അന്‍പതിനായിരം രൂപയാണ് ഇത്തരത്തില്‍ പോക്കറ്റില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള പണം പുനീത് പൊലീസിനെ കാട്ടി. 25000 രൂപ പുനീതിന് പൊലീസ് തിരികെ നല്‍കി. 3000 രൂപമാത്രമാണ് നഷ്ടമായത്. പണത്തിന്റെ ഏറിയ പങ്കും ശേഖരിച്ച് നല്‍കിയ വൃദ്ധന് ആയിരം രൂപ പുനീത് നല്‍കുകയും ചെയ്തു.

English summary
It was raining Rs 500 notes on a busy road in Whitefield
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X