ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം
കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെ സര്‍വീസ് നടത്തിയിരുന്ന എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി. ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചു. 16511/12 നമ്പറില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് കോഴിക്കോടിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്നത്. മലാബറിലുള്ളവര്ക്ക് ഏറെ ഉപാകരപ്രദമാണ് ഈ ട്രെയിന്‍. കോഴിക്കോട് എംപി എംകെ രാഘവന്റെ നേതൃത്വത്തില്‍ നടത്തിവന്ന ശ്രമങ്ങളുടെ ഫലം കൂടിയാണ് ഈ ട്രെയിന്‍ സര്‍വീസ്.
ബെംഗലൂരുവില്‍ നിന്ന് മംഗളൂരു വഴി കണ്ണൂര്‍ വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ കോഴിക്കോട്ടേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഉച്ചയോടെ എത്തി മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് മടങ്ങി ബെംഗളൂരുവിലേക്ക് പോകുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ഇന്ന് കോഴിക്കോട് എത്തിയ ട്രെയിനിന് എംപിയുടെ നേതൃത്വത്തില്‍ പൗരാവലി സ്വീകരണം നല്കി.

2024ല്‍ ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടി റെയില്‍വെ ഉത്തരവിറക്കിയിരുന്നു എങ്കിലും സര്‍വീസ് യാഥാര്‍ഥ്യമായിരുന്നില്ല. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിരുന്നു. റെയില്‍വെ മന്ത്രാലയത്തിന് നിരന്തരം കത്തു നല്‍കുകയും ചെയ്തു. ഇതിന്റെ എല്ലാം ഫലമാണ് സര്‍വീസ് സാധ്യമായിരിക്കുന്നത്. ട്രെയിനിന്റെ പുതിയ സമയക്രമം കൂടി അറിയാം.
കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ സര്‍വീസ് ഇങ്ങനെ
ബെംഗളൂരുവില്‍ നിന്ന് പതിവ് സമയത്തിലാണ് ട്രെയിന്‍ പുറപ്പെടുക. മംഗളൂരു കടന്ന് കണ്ണൂരില്‍ എത്തുന്നത് രാവിലെ 10.55നാണ്. നേരത്തെ ഇവിടെ നിര്‍ത്തിയിട്ട് അല്‍പ്പ നേരം കഴിഞ്ഞ് മടങ്ങി പോകുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഈ ട്രെയിന്‍ കോഴിക്കോട് നടത്തുന്ന സര്‍വീസില്‍ 11.20ന് തലശേരി എത്തും. 11.41ന് വടകര സ്റ്റേഷനിലെത്തും.
അടുത്ത സ്റ്റോപ്പ് കൊയിലാണ്ടിയിലാണ്. 11.58നാണ് കൊയിലാണ്ടിയില്‍ എത്തുന്നത്. 12.40ന് കോഴിക്കോട് എത്തിച്ചേരും. ഉച്ച കഴിഞ്ഞ് 3.30നാണ് ബെംഗളൂരുവിലേക്കുള്ള മടക്കം. 3.52ന് കൊയിലാണ്ടി, 4.12വ് വടകര, 4.34ന് തലശേരി, 5 മണിക്ക് കണ്ണൂര്‍ എന്നിങ്ങനെയാണ് പുതിയ സമയക്രമം. കണ്ണൂര്‍ മുതല്‍ ബെംഗളൂരു വരെ പഴയസമയം തന്നെയാണ് സര്‍വീസ്.
നേരത്തെ ബെംഗളൂരു യാത്രയ്ക്ക് മലബാറിലുള്ളവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസിനെയാണ്. കണ്ണൂരില്‍ നിന്ന് വൈകീട്ട് സര്‍വീസ് തുടങ്ങി രാവിലെ യശ്വന്ത്പൂരില്‍ എത്തുന്നതാണ് ഈ സര്‍വീസ്. സമാനമായ സമയം മറ്റൊരു ട്രെയിന്‍ യശ്വന്ത്പൂരില്‍ നിന്ന് കണ്ണൂരിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
ഇനി മുതല്‍ മംഗളൂരു വഴിയും കോഴിക്കോട്ടേക്ക് എത്താന്‍ പറ്റും. ബസ് സര്‍വീസ് ആണ് മലബാറിലുള്ളവര്‍ ബെംഗളൂരു യാത്രയ്ക്ക് ആശ്രയിക്കുന്ന മറ്റൊരു മാര്‍ഗം. അടുത്തിടെ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് തുടങ്ങിയിരുന്നു. മംഗളൂരു മുതല്‍ രാമേശ്വരത്തേക്കും തിരുനല്‍വേലിയിലേക്കും മറ്റു രണ്ട് പ്രതിവാര എക്സ്പ്രസുകളും സര്‍വീസ് തുടങ്ങിയിട്ടുണ്ട്.
-
ബെംഗളുരുകാർക്ക് അടുത്ത പണി; ഹോട്ടലുകൾ ബില്ലിനൊപ്പം 'ഗ്യാസ് ക്രൈസിസ് ചാർജും' നൽകണം -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ബെംഗളൂരുവിലെ യാത്രക്കാർ ഇനിയും കാത്തിരിക്കണം; 2 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഇഴയുന്നു, കാരണം? -
ബെംഗളൂരു മെട്രോ ഉയരങ്ങളിലേക്ക്; പിങ്ക് ലൈനിലെ എലിവേറ്റഡ് പാത തുറക്കുന്നു: നാലാമത്തെ ട്രെയിനുമെത്തി -
ദോശയ്ക്കു പകരം സാന്റ്വിച്ച്; മെനു വെട്ടിക്കുറച്ചു: 'വര്‍ക്ക് ഫ്രം ഹോംടൗണ്‍' വേണമെന്ന് ഐടി ജീവനക്കാര്‍ -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
ബെംഗളൂരു നിവാസികൾ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാർജ് വരുന്നു? -
ബെംഗളൂരു നിവാസികളെ ആഘോഷിപ്പിൻ; കൂടുതൽ ട്രെയിനുകൾ ഇറക്കാൻ നമ്മ മെട്രോ, കാത്തിരിപ്പ് സമയം കുറയും! -
ബെംഗളൂരു റിസോര്‍ട്ട് നാടകം; ഇത്തവണ ഒഡീഷ കോണ്‍ഗ്രസ് എംഎല്‍എമാര്‍, ചാക്കിടാന്‍ ബിജെപി -
ഐപിഎല്ലിന് ബെംഗളൂരു മെട്രോ യാത്ര സൗജന്യം? ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയില്‍: എല്ലാവര്ക്കും കിട്ടില്ല -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര














Click it and Unblock the Notifications