കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാനില്ലെന്ന് യെഡിയൂരപ്പ, ബിജെപി ഞെട്ടി

Google Oneindia Malayalam News

ബാംഗ്ലൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. കഴിഞ്ഞയാഴ്ചയാണ് യെഡിയൂരപ്പയുടെ കര്‍ണാടക ജന പക്ഷ പാര്‍ട്ടി ബി ജെ പിയില്‍ ഔദ്യോഗികമായി ലയിച്ചത്. താന്‍ മാത്രമല്ല ഷിമോഗ എം പിയായ മകന്‍ ബി എസ് രാഘവേന്ദ്രയും മത്സരത്തിന് ഉണ്ടാവില്ലെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

താനും മകനും മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച യെഡിയൂരപ്പ ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എസ് ഈശ്വരപ്പയെ സ്ഥാനാര്‍ഥിയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറുബ സമുദായത്തില്‍പെട്ട നേതാവാണ് ഈശ്വരപ്പ. ഇദ്ദേഹത്തിന് ഇതേ സമുദായാംഗവും കോണ്‍ഗ്രസ് നേതാവുമായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നാണ് യെഡ്ഡിയുടെ പ്രതീക്ഷ.

bs-yediyurappa

അഴിമതിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടികള്‍ മത്സരത്തിനിറങ്ങുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് യെഡിയൂരപ്പ വാശി പിടിച്ചിരുന്നെങ്കില്‍ അത് ബി ജെ പിയെ വിഷമവൃത്തത്തിലാക്കിയേനെ. യെഡിയൂരപ്പയ്ക്ക് സീറ്റ് നല്‍കാനും നിരസിക്കാനും കഴിയാത്ത സ്ഥിതിയിലാകുമായിരുന്നു ബി ജെ പി. ഈ സങ്കടത്തില്‍ നിന്നും പാര്‍ട്ടിയെ ഒരുതരത്തില്‍ രക്ഷിച്ചിരിക്കുകയാണ് സംസ്ഥാനത്തെ പ്രബല നേതാവായ യെഡിയൂരപ്പ.

അതേസമയം എം പിയായി ജയിച്ചാലും വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കാനിടയില്ല എന്ന തോന്നലാണ് യെഡിയൂരപ്പയെ മത്സരിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിംഗായത്ത് സമുദായത്തിലെ പ്രമുഖനേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പയ്ക്ക് വെറുമൊരു എം പി മാത്രമായി ഒതുങ്ങാന്‍ താല്‍പര്യമില്ല എന്നാണ് അനുയായികള്‍ പറയുന്നത്.

English summary
Former chief minister B.S. Yeddyurappa, who returned to the party a week ago, opted out of Lok Sabha polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X