അസാധുനോട്ടുകള്‍ മാറിയെടുക്കാന്‍ വീണ്ടും സമയം അനുവദിക്കും!! തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ വീണ്ടും സമയം അനുവദിച്ചേക്കുമെന്ന് സൂചന. മതിയായ കാരണങ്ങളുള്ള ജനങ്ങളെ അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം സുപ്രീം കോടതി ചൊവ്വാഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. അസാധുനോട്ടുകള്‍ മാറ്റി നല്‍കുന്നതിനായി ജനങ്ങള്‍ക്ക് സമയം അനുവദിക്കണമെന്നും മതിയായ കാരണങ്ങുള്ളവരെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്നുമാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും 14 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ പ്രശ്നത്തിന്‍റെ ഗുരുകരാവസ്ഥ ചൂ​ണ്ടിക്കാണിച്ച് റിസര്‍വ് ബാങ്കില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതികരണം ആവശ്യപ്പെട്ടിട്ടുള്ളത്. ചെയാത്ത തെറ്റിന്‍റെ പേരില്‍ വ്യക്തികളുടെ പണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ന്യായമായ കാരണങ്ങള്‍ ചൂണ്ടിക്കാണിയ്ക്കാനുള്ള ഒരു വ്യക്തിയ്ക്ക് അനുവദിച്ച സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ കഴിയില്ലെന്നാണ് കോടിയുടെ വാദം. പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് നിര്‍ദേശിച്ച കോടതി തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നടിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്!! ആക്രമണം നിശ്ചയിച്ച വിവാഹം മുടക്കാൻ വേണ്ടി?

 noteban

നവംബര്‍ നോട്ട് നിരോധന പ്രഖ്യാപനത്തെ തുടര്‍ന്ന് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഒരു അവസരം കൂടി നല്‍കാനാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും മുമ്പാകെ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ അനുവദിച്ച സമയം 2016 ഡിസംബര്‍ 30ന് അവസാനിച്ചിരുന്നുവെങ്കിലും പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സമയം അനുവദിച്ചിരുന്നു. 2016 നവംബര്‍ എട്ടിനാണ് കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കേന്ദ്രധനകാര്യ മന്ത്രാലയം സമയം അനുവദിച്ചെങ്കിലും ഇത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് സുപ്രീം കോടതി ഇടപെടല്‍ നടത്തിയിട്ടുള്ളത്.

English summary
The Supreme Court on Tuesday sought to prevail on the Centre to open a fresh window for exchange of scrapped Rs 500 and Rs 1,000 notes+ for people who missed the December 30 deadline, if they could establish that the money was theirs and they had a genuine reason for not changing it.
Please Wait while comments are loading...