കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ ലാഭമുണ്ടാക്കിയത് കേരളത്തില്‍, നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ നടപടിയായി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബിഎസ്എന്‍എല്ലിനെ കുറിച്ച് എല്ലാവര്‍ക്കും പരാതികളേ ഉള്ളു. റേഞ്ച് ഇല്ല, സംഭാഷണങ്ങള്‍ വ്യക്തമാകുന്നില്ല, വെറുതേ പണം പോകുന്നു... ആക്ഷേപങ്ങള്‍ ഏറെ. ഇതിന്റെ ഫലമായി പലരും നമ്പര്‍ മറ്റ് സര്‍വ്വീസുകളിലേക്ക് പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

എന്നാലും ബിഎസ്എന്‍എല്‍ രാജ്യത്ത് ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. കേരള സര്‍ക്കിളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 396.80 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന് ലാഭം കിട്ടിയത്.

BSNL Logo

ഇത്രയും ലാഭമുണ്ടാക്കി തന്നിട്ടും എന്താണ് മികച്ച സേവനം തരാത്തത് എന്ന് ഉപഭോക്താക്കള്‍ സ്വാഭാവികമായും ചോദിക്കും. എന്നാല്‍ അതിനിപ്പോള്‍ നല്ലൊരു മറുപടി തരാനുണ്ട് അധികൃതര്‍ക്ക്. എല്ലാ നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ബിഎസ്എന്‍എല്‍ കേരളയുടെ കീഴിലുള്ള ജിഎസ്എം പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ പുതിയ ഇന്റലിജന്റ് നെറ്റ് വര്‍ക്കിലേക്ക് മാറുകയാണ്. ഇതിന്റെ ആദ്യ ഘട്ടം ഡിസംബര്‍ 16 ന് പൂര്‍ത്തിയായി. 3.4 ലക്ഷം കണക്ഷനുകള്‍ ട്രിച്ചി കേന്ദ്രീകരിച്ചുള്ള ഇന്റലിജന്റ് നെറ്റ് വര്‍ക്കിലേക്ക് ഇതിനകം മാറിക്കഴിഞ്ഞു.

പുതിയ ഇന്റലിജന്റ് നെറ്റ് വര്‍ക്കിലേക്ക് മാറുന്നതോടെ യുഎസ്എസ്ഡി കോഡുകളും എംഎംഎസ് ഷോര്‍ട്ട് കോഡുകളും മാറിയിട്ടുണ്ട്. ബാലന്‍സ് എന്‍ക്വയറിക്ക് ഇനി *124*2# എന്ന് ഡയല്‍ ചെയ്യണം. പുതിയ സെല്‍ഫ് കെയര്‍ യുഎസ്എസ്ഡി പോര്‍ട്ടലിനായി ഇനി *124# എന്ന് ഡയല്‍ ചെയ്യണം. പുതിയ നെറ്റ് വര്‍ക്കിലേക്ക് മാറിയതോടെ ഡാറ്റ പ്ലാനുകളിലും വ്യത്യാസം വന്നിട്ടുണ്ട്. ഒരേ പ്ലാനില്‍ തന്നെ റീചാര്‍ച്ച് ചെയ്താലേ ശേഷിക്കുന്ന ഡാറ്റ ഉപയോഗിക്കാന്‍ കഴിയൂ.

English summary
BSNL Kerala migrates to Trichy Intelligent Network, USSD and activation code changes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X