ജിഎസ്ടിയെപ്പേടിച്ച് ഓഫര്‍ പെരുമഴ: ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് ലോട്ടറി, പേടിഎം മാളിനും ലാഭം!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ റീട്ടെയില്‍ വില്‍പ്പനക്കാര്‍ നല്‍കുന്നത് ഓഫര്‍ പെരുമഴ. ബിഗ് ബസാര്‍ മുതല്‍ ആമസോണ്‍ വരെയുള്ള റീട്ടെയില്‍ വില്‍പ്പനക്കാരാണ് ജിഎസ്ടി വരുന്നതിന്‍റെ ഭീതിയില്‍ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്നത്. ഇതിനായി വമ്പിച്ച ഡിസ്കൗണ്ടുകളാണ് കമ്പനികള്‍ നല്‍കിവരുന്നത്.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ബിഗ് ബസാര്‍ ജൂണ്‍ 30 ന് അര്‍ദ്ധരാത്രി വരെ 22 ശതമാനം ഡിസ്കൗണ്ടിലാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇ കൊമേഴ്സ് റീട്ടെയില്‍ വില്‍പ്പനക്കാരായ ഫ്ലിപ്പ് കാര്‍ട്ടും ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രീ ജിഎസ്ടി വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഫ്ലിപ്പ് കാര്‍ട്ടിന്‍റെ മുഖ്യ എതിരാളിയായ ആമസോണ്‍ 40-45 ശതമാനം ഡ‍ിസ്കൗണ്ടിലാണ് സാധനങ്ങള്‍ വിറ്റഴിക്കുന്നത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും ഹോം അപ്ലയന്‍സിനുമാണ് ആമസോണില്‍ വന്‍ വിലക്കുറവുള്ളത്.

ജിഎസ്ടി: പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും

 offer

മൊബൈല്‍ വാലറ്റ് കമ്പനി പേടിഎം അടുത്തിടെ ആരംഭിച്ച പേടിഎം മാള്‍ എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിലും മൂന്നിരട്ടി വില്‍പ്പനയാണ് പ്രീ ജിഎസ്ടി സെയിലിനിടെ നടന്നത്. ജിഎസ്ടി വരുന്നതോടെ നിത്യോപയോഗ വസ്തുക്കളില്‍ ഉള്‍പ്പെടുന്ന ടൂത്ത് പേസ്റ്റ് ഉള്‍പ്പെടുന്ന വസ്തുക്കള്‍ക്ക് വില വര്‍ധിക്കും. എ​ന്നാല്‍ ജിഎസ്ടി വരുന്നതോടെ കാത്തിരുന്നു കാണാമെന്ന തത്വം അംഗീകരിക്കാന്‍ തയ്യാറാവാത്ത റീട്ടെയില്‍ കമ്പനികളാണ് വന്‍ ഓഫറുകള്‍ നല്‍കി സ്റ്റോക്ക് വിറ്റഴിക്കുന്നത്.

English summary
Shopaholics are on a high. With just 48 hours to go before GST kicks in, retailers across the country — from Big Bazaar to Amazon —are leading a last-minute charge to clear stocks.
Please Wait while comments are loading...