ആധാറൊക്കെ ഡിജിറ്റലായി, പുതിയ ആപ്പുമായി യുഐഡിഎഐ, എംആപ്പ് ആന്‍ഡ്രോയ്ഡിന് മാത്രം!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആധാര്‍ കാര്‍ഡും ബയോമെട്രിക് വിവരങ്ങളും ഡിജിറ്റലായി സൂക്ഷിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍. യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് തിങ്കളാഴ്ച ​എംആപ്പ് എന്നപേരില്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിട്ടുള്ളത്. മൊബൈല്‍ ആധാര്‍ ആപ്പിന്‍റെ ചുരുക്കപ്പേരെന്ന നിലയിലാണ് എംആപ്പ് എന്ന പേര് സ്വീകരിച്ചിട്ടുള്ളത്. ആധാര്‍ കാര്‍ഡ്, ഡെമോഗ്രാഫിക് വിവരങ്ങളായ പേര്, ജനന തിയ്യതി, ലിംഗം, വിലാസം, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോട്ടോ എന്നിവയാണ് ആപ്പ് വഴി സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുന്ന വിവരങ്ങള്‍.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനകം തന്നെ ലഭ്യമായിക്കഴിഞ്ഞ എം ആപ്പ് ആന്‍ഡ്രോയഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഐഒ​എസിലും ഉടന്‍ തന്ന ആപ്ലിക്കേഷന്‍ ലഭിക്കുമെന്ന് യുഐഡിഎഐ വ്യക്തമാക്കി. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറാണ് എംആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഇതോടെ ആധാര്‍ കാര്‍ഡ് കൈവശം സൂക്ഷിക്കുന്നതിന് പകരം സോഫ്റ്റ് കോപ്പി ആവശ്യം വരുന്ന ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

adharr-1

ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെട്ട ആധാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളിലൂന്നി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യുഎഡിഎഐ ആപ്പ് പുറത്തിറക്കുന്നത്. ഒരു വ്യക്തിയക്ക് എംആപ്പിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്തുസൂക്ഷിക്കാനും കഴിയും. ലോക്ക് ചെയ്യാതെ സൂക്ഷിക്കണോ അല്ലാതെ സൂക്ഷിക്കണമോ എന്നുള്ളത് ഉപയോക്താക്കളുടെ താല്‍പ്പര്യപ്രകാരം നടപ്പിലാക്കാന്‍ കഴിയും.

സാധാരണ നിലയിലുള്ള എസ്എംഎസ് ഒടിപിയ്ക്ക് പകരമായി ടൈം ബേസ്‍‍ഡ് ഒടിപിയും എംആപ്പിലുണ്ട്. ഒരിക്കല്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് ക്യൂ ആര്‍ കോഡും, കെവൈസി വിവരങ്ങളും ചേര്‍ക്കുന്നതിനും ആപ്പില്‍ സൗകര്യമുണ്ടായിരിക്കും. പരീക്ഷണാര്‍ത്ഥം പുറത്തിറക്കിയ ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ യുഐഡിഎഐ ട്വീറ്റിലാണ് വ്യക്തമാക്കിയിട്ടുള്ളത്. 2017-18 വര്‍ഷത്തെ ധനകാര്യ ബില്ലിലെ ഭേദഗതിയില്‍ നികുതി സമര്‍പ്പിക്കാന്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന ചട്ടം നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഐഡിഎഐ ​എംആപ്പ് പുറത്തിറക്കുന്നത്.

English summary
The Unique Identification Authority of India (UIDAI) on Monday launched the mAadhaar app for Android. As you might have guessed from the name itself, the 'mobile Aadhaar' app allows users to carry their Aadhaar demographic information
Please Wait while comments are loading...