അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം: സുപ്രീം കോടതിയുടെ താക്കീത്!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ വീണ്ടും അവസരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നവംബര്‍ എട്ടിലെ നോട്ട് നിരോധന പ്രഖ്യാപനത്തിലൂടെ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള അവസാനത്തെ അവസരം 2016 ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു. എങ്കിലും ഇക്കാലയളവിനുള്ളില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാന്‍ 30 വരെ സമയം അനുവദിച്ചിരുന്നു. ഈ സമയം അവസാനിച്ചിട്ടും അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയാത്തവരാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

നോട്ട് നിരോധനത്തിന്‍റെ പ്രഥമോദ്ദേശ്യം കള്ളപ്പണം ഇല്ലാതാക്കുകയായിരുന്നുവെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ പര്യാപ്തമായ സമയം അനുവദിച്ചിരുന്നുവെന്നും അത് 2016 ഡിസംബര്‍ 30 ന് അവസാനിച്ചുവെന്നും കേന്ദ്രത്തിന് വേണ്ടി ധനകാര്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ടി നരസിംഹറാവു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വീണ്ടും സമയം അനുവദിച്ചാല്‍ ധനകാര്യവകുപ്പിന് ഇതിലെ വ്യാജന്‍മാരെ കണ്ടെത്താന്‍ കഴിയില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ പരാതിക്കാര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ സാധിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍

അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍

2016 നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ അസാധുവാക്കിയ നോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. മതിയായ കാരണങ്ങളുള്ളവരെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതികരണം ആരാഞ്ഞിരുന്നു. സുപ്രീം കോടതിയ്ക്കുള്ള പ്രതികരണത്തിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്.

 പ്രതികരണം ആരാഞ്ഞു

പ്രതികരണം ആരാഞ്ഞു

നിഷ്കളങ്കരായ ജനങ്ങളെ അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി. അസാധുനോട്ടുകള്‍ മാറ്റി നല്‍കുന്നതിനായി ജനങ്ങള്‍ക്ക് സമയം അനുവദിക്കണമെന്നും മതിയായ കാരണങ്ങുള്ളവരെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്നും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും 14 ദിവസത്തെ സമയവും അനുവദിച്ചിരുന്നു.
അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ ചൂ​ണ്ടിക്കാണിച്ച് റിസര്‍വ് ബാങ്കില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതികരണം ആവശ്യപ്പെട്ടിട്ടുള്ളത്.

ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവും!!

ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവും!!

ചെയാത്ത തെറ്റിന്‍റെ പേരില്‍ വ്യക്തികളുടെ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ന്യായമായ കാരണങ്ങള്‍ ചൂണ്ടിക്കാണിയ്ക്കാനുള്ള ഒരു വ്യക്തിയ്ക്ക് അനുവദിച്ച സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ കഴിയില്ലെന്നാണ് കോടിയുടെ വാദം. പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് നിര്‍ദേശിച്ച കോടതി തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

2016 നവംബര്‍ എട്ടിനാണ് കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കേന്ദ്രധനകാര്യ മന്ത്രാലയം സമയം അനുവദിച്ചെങ്കിലും ഇത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് സുപ്രീം കോടതി ഇടപെടല്‍ നടത്തിയിട്ടുള്ളത്.

പ്രവാസികള്‍ക്ക് അധിക സമയം

പ്രവാസികള്‍ക്ക് അധിക സമയം

നോട്ട് നിരോധനം പ്രഖ്യാപനം പുറത്തുവന്ന 2016 നവംബര്‍ എട്ട് മുതല്‍ ഇന്ത്യയില്‍ ഇല്ലാതിരുന്ന പ്രവാസികള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കുന്നതിനായി 2017 ജൂണ്‍ 30 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ പ്രവാസികള്‍ തങ്ങളുടെ പക്കലുള്ള അസാധുനോട്ടുകള്‍ വിമാനത്താവളത്തിലെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെ കാണിച്ച് സാക്ഷ്യപ്പെടുത്തണമെന്നും ഇതിന്‍റെ തെളിവുകള്‍ സഹിതം റിസര്‍വ് ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മാത്രേ അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

English summary
The Central government on Monday refused to give another opportunity to exchange demonetised currency notes of Rs 500 and 1,000 to those who couldn't do it by the deadline of December 30, 2016, saying this would defeat the very objective of eliminating black money.
Please Wait while comments are loading...