കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനീഷ്യല്‍ തലവേദനയാവില്ല; ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കല്‍ ഇനി എളുപ്പം, ചെയ്യേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ആധാര്‍ കാര്‍ഡ് പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രതിസന്ധി അവസാനിച്ചതായി ആദായ നികുതി വകുപ്പ്. പാന്‍കാര്‍ഡ് സ്‌കാന്‍ ചെയ്ത് ആധാര്‍ കാര്‍ഡ് വെബ്ബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്‌തോ ഒടിപി വഴി ആധാര്‍ നമ്പര്‍ പാന്‍ നമ്പര്‍ വഴി ബന്ധിപ്പിക്കാമെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ള മാര്‍ഗ്ഗം.

ഇനീഷ്യല്‍ വില്ലനായതിനെ തുടര്‍ന്ന് ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നതായിരുന്നു ആദായനികുതി വകുപ്പിന് മുമ്പിലുണ്ടായിരുന്ന തടസ്സം. ആദായ നികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതാണ് ആദായനികുതി വകുപ്പിന് തിരിച്ചടിയായത്. ആധാര്‍ കാര്‍ഡില്‍ ഇനീഷ്യല്‍ ഉപയോഗിക്കാമെങ്കിലും പാന്‍കാര്‍ഡില്‍ പേരിന്റെ പൂര്‍ണ്ണരൂപം അനിവാര്യമാണ് ഈ മാറ്റമാണ് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. എങ്ങനെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കും എന്നത് സംബന്ധിച്ച് നികുതി ദാതാക്കളെ ബോധവല്‍ക്കരിക്കുന്നതിനായി മാധ്യമങ്ങളുടെ സഹായത്തോടെ ആദായനികുതി വകുപ്പ് ക്യാമ്പയിന്‍ ആരംഭിക്കും.

pan-09

പേരില്‍ വ്യത്യാസമുള്ളവര്‍ uidai.gov.in എന്ന വെബ്ബ്‌സൈറ്റില്‍ ആധാര്‍ അപ്‌ഡേറ്റ് എന്ന വിഭാഗത്തില്‍ നിന്ന് പേര് മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കണം. പേര് തെളിയിക്കുന്നതിനായി പാന്‍കാര്‍ഡിന്റെ കോപ്പിയും വെബ്ബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം. ഇതിന് പുറമേ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കയ്യിലുണ്ടായിരിക്കണമെന്നും ആദാന നികുതി വകുപ്പ് വ്യക്തമാക്കുന്നു. രണ്ട് കാര്‍ഡുകളിലേയും ജനന തിയ്യതി ഒന്നാണെങ്കില്‍ ഇ ഫലയിംഗ് പോര്‍ട്ടലില്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്താനുള്ള മാര്‍ഗ്ഗവും ആദായനികുതി വകുപ്പ് ആലോചിക്കുന്നുണ്ട്.

2017ലെ ധനകാര്യ ബില്ലിലാണ് ആദായിനികുതി സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തുന്നത്. ഇതിന് പുറമേ വിവിധ പാന്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിനായാണ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും കേന്ദ്രം മുന്നോട്ടുവച്ചത്.

English summary
Individuals struggling to link their Permanent Account Number with Aadhaar because of differently spelt names can now simply upload a scanned copy of PAN to get the work done.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X