ജിഎസ്ടി: അര്‍ദ്ധരാത്രി സെഷനില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുമെന്ന് സൂചന, പിന്നില്‍ ഇതാണ്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ 30ലെ അര്‍ധരാത്രി സെഷന്‍ പ്രതിപക്ഷം ബഹിഷ്തരിക്കുമെന്ന് സൂചന. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, എച്ച് ഡി ദേവഗൗഡ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ജിഎസ്ടിയുടെ തുടക്കം.

ജിഎസ്ടിയുടെ മുഴുവന്‍ ക്രെഡിറ്റും നരേന്ദ്രമോദി സര്‍ക്കാര്‍ എടുക്കുന്നുവെന്നും ജിഎസ്ടി എന്ന ആശയം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് ഉടലെടുക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദം. ജി​എസ്ടിയുടെ പ്രാഥമിക നടപടികള്‍ യുപിഎ സര്‍ക്കാരില്‍ പ്രണാബ് മുഖര്‍ജി ധനകാര്യമന്ത്രിയായിരിക്കെയാണ്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജിഎസ്ടി പ്രത്യേക സെഷന്‍ ബഹിഷ്കരിക്കുമെന്നത് സംബന്ധിച്ച് പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.

മാനേജുമെന്റുകളെ തള്ളി സര്‍ക്കാര്‍... മെഡിക്കല്‍ ഫീസ് അഞ്ചര ലക്ഷം, എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം?

 gst-bill

പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി കാലാവധി അടുത്ത മാസം 24ന് അവസാനിക്കെ രാഷ്ട്രപതി വിളിച്ചുചേര്‍ത്ത ഇഫ്താതര്‍ സംഗമത്തില്‍ നിന്ന് കേന്ദ്രമന്ത്രിമാര്‍ വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. മന്ത്രിമാര്‍ എത്തിയില്ലെന്ന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റേതായി ഒരു പ്രതിനിധിയെ പോലും അയയ്ക്കുകയും ചെയ്തിരുന്നില്ല. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. അല്ലെങ്കില്‍ പ്രതിനിധികളെ അയക്കുകയാണ് പതിവ്. എന്നാല്‍ ഇതെല്ലാം ലംഘിക്കപ്പെടുന്ന നടപടികളാണ് എന്‍ഡിഎ സര്‍ക്കാരില്‍ നിന്നുണ്ടായത്.

English summary
:Opposition parties are likely to boycott NDA government's grand GST launch event on the midnight of June 30. Sources from the Congress indicated that most opposition parties including the Congress may give the event a miss.
Please Wait while comments are loading...