കോൾഗേറ്റിന്റെ കച്ചവടം പൂട്ടിച്ച ബാബാ രാംദേവ്, പക്ഷേ, ഡാബറിനു ചിരിയ്ക്കാം, കാരണം ഇതാണ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: യോഗാ ഗുരു ബാബാ രാംദേവിന്‍റെ ദന്ത്കാന്തി ടൂത്ത് പേസ്റ്റ് കോൾഗേറ്റിന് കൊടുത്തത് കിടിലൻ പണി. ടൂത്ത് പേസ്റ്റ് വിപണി കയ്യടക്കിവെച്ചിരുന്ന കോൾഗേറ്റ്- പാമോലീവ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നീ കമ്പനികൾക്ക് തിരിച്ചടിയായി. എന്നാൽ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വരവ് ഏറ്റവും അനുകൂലമായി ഭവിച്ചത് ഡാബറിനാണ്. വിപണിയിലെ എതിരാളികൾക്ക് തിരിച്ചടി നേരിട്ടതോടെ ഡാബറിന്‍റെ ഓഹരിയിൽ ഒരു ശമതാനത്തിന്‍റെ വർധനവാണുണ്ടായത്.

2017 സാമ്പത്തിക വർഷത്തിൽ ഡാബർ റെഡ് പേസ്റ്റിന്റെ കയറ്റുമതിവർധിക്കുകയും ഓഹരിയിൽ 8.5 ശതമാനത്തിന്‍റെ വർധനവ് ഉണ്ടാകുകയും സിബാകയെ മറികടന്ന് രാജ്യത്തെ മൂന്നാമത്തെ മികച്ച ടൂത്ത് പേസ്റ്റ് ബ്രാൻഡായി ഡാബർ മാറുകയും ചെയ്തു. ദന്ത് കാന്തിയുടെ വരവോടെ കോൾഗേറ്റ് ഡെന്‍റൽ ക്രീമിന്‍റെ ഓഹരി 29 ശതമാനവും ക്ലോസ് അപ്പിന്‍റേത് 13 ശതമാനവുമായി മാറുകയായിരുന്നു.

patanjali

രാജ്യത്ത് പെട്ടെന്ന് വളർച്ച പ്രാപിക്കുന്ന ടൂത്ത് പേസ്റ്റ് ബ്രാൻഡായി പതഞ്ജലി ആയുർവേദിന്‍റെ ദന്ത് കാന്തി മാറുകയും ചെയ്തു. തുടക്കത്തിൽ 1.5 ശതനമാനം ഓഹരിയുണ്ടായിരുന്ന കമ്പനി മൂന്ന് ശതമാനമായി ഉയരുകയും ചെയ്തു. 2017 സാമ്പത്തിക വർഷത്തിൽ പതഞ്ജലി ആയുർവേദിന്‍റെ വിറ്റുവരവ് 10,000 കോടി കവിഞ്ഞതായി അടുത്ത കാലത്താണ് കമ്പനി പ്രഖ്യാപിച്ചത്. ദന്ത്കാന്തി ടൂത്ത് പേസ്റ്റ് പുറത്തിറക്കുമ്പോള്‍ കമ്പനിയുടെ വിറ്റുവരവ് 940 കോടി മാത്രമായിരുന്നു. കമ്പനിയുടെ കടന്നുവരവ് എല്ലാ അർത്ഥത്തിലും മൾട്ടി നാഷണൽ കമ്പനികൾക്ക് കനത്ത തിരിച്ചടിയായിരുന്നു.

English summary
Patanjali Ayurved's Dant Kanti has squeezed the toothpaste market dominated by big players like Colgate-Palmolive (India) and Hindustan Unilever (HUL). But there's one rival that has actually benefited from Patanjali's agressive push:
Please Wait while comments are loading...