കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ ഡോകോമോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, 5000 ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും...

  • By Anoopa
Google Oneindia Malayalam News

മുംബൈ: ടാറ്റ സണ്‍സിന്റെ ടെലിസര്‍വീസസ് കമ്പനിയായ ടാറ്റ ഡോകോമോ അടച്ചു പൂട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. 5000 ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. സ്വന്തം ഇഷ്ടപ്രകാരം മുന്‍കൂട്ടി വിരമിക്കാനുള്ള അവസരം ലഭിക്കുമെന്നും ചിലരെ മൂന്നു മുതല്‍ ആറു വരെ നോട്ടീസ് പീരിഡ് നല്‍കി കമ്പനി പറഞ്ഞു വിടുമെന്നും സൂചനകളുണ്ട്.

കടത്തിലായ കമ്പനി സര്‍ക്കിള്‍ തലവന്‍മാരോട് 2018 മാര്‍ച്ച് 31 നു മുന്‍പ് സര്‍വ്വീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ ബുദ്ധിമുട്ടിക്കില്ലെന്നും ചിലര്‍ക്ക് ടാറ്റ ഗ്രൂപ്പിന്റെ മറ്റ് സര്‍വ്വീസുകളില്‍ ജോലി നല്‍കുമെന്നും ടാറ്റ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു സര്‍വ്വീസികളില്‍ ആവശ്യമായ നൈപുണ്യമുള്ളവര്‍ക്കാണ് ഈ അവസരം ലഭിക്കുക.

tatadocomo

സര്‍ക്കിള്‍ തലവന്‍മാര്‍ക്ക് 2018 മാര്‍ച്ച് 31 വരെ കമ്പനിയില്‍ നിന്നും രാജി വെച്ചു പോകുവാനുള്ള അവസരം നല്‍കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് അതിനു മുന്‍പു തന്നെ രാജി വെയ്ക്കാം. ഇവര്‍ക്ക് ഈ സാമ്പത്തിക വര്‍ഷെ മുഴുവന്‍ ശമ്പളം നല്‍കുമെന്നും കമ്പനി അറിയിച്ചു.

English summary
Tata Teleservices prepares exit plan for staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X