ജിയോയുടെ നിയമലംഘനത്തിന് ട്രായ് കുടപിടിയ്ക്കുന്നു!!! നിയമ യുദ്ധത്തിനൊരുങ്ങി എയര്‍ടെല്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ടെലികോം റെഗുലേറ്ററി അതോറിറ്റിയ്‌ക്കെതിരെ നിയമപോരാട്ടത്തിന് എയര്‍ടെല്‍. ജിയോ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് ട്രായ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ചാണ് ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ടെലികോം തര്‍ക്കപരിഹാര സമിതിയ്ക്ക് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

പ്രമോഷണല്‍ ഓഫറുകള്‍ വഴി റിലയന്‍സ് ജിയോ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നാണ് എയര്‍ടെല്‍ ഉന്നയിക്കുന്ന ആരോപണം. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയ്ക്ക് പ്രമോഷണല്‍ ഓഫറിനുള്ള കാലാവധി അവസാനിച്ചിട്ടും സൗജന്യ വോയ്‌സ്, ഇന്റര്‍നെറ്റ് ഓഫറിന് അനുമതി നല്‍കിയതിനെതിരെയാണ് എയര്‍ടെല്ലിന്റെ പ്രതിഷേധം.

 സൗജന്യ ഓഫര്‍ നിര്‍ത്തലാക്കണം

സൗജന്യ ഓഫര്‍ നിര്‍ത്തലാക്കണം

പ്രമോഷണല്‍ ഓഫറിന്റെ പേരില്‍ റിലയന്‍സ് ജിയോ നല്‍കി വരുന്ന സൗജന്യ ഡാറ്റ-വോയ്‌സ് കോള്‍ ഓഫറുകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ടെലികോം തര്‍ക്ക പരിഹാര സമിതിയ്ക്ക് ഹര്‍ജി നല്‍കി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ട്രായിയ്‌ക്കെതിരെ ആരോപണമവുമായി ഹര്‍ജി നല്‍കുന്നത്. കുറഞ്ഞ ഇന്റര്‍ കണക്ട് ചാര്‍ജ്ജാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും എയര്‍ടെല്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രമോഷണല്‍ ഓഫര്‍

പ്രമോഷണല്‍ ഓഫര്‍

സെപ്തംബറില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ച റിലയന്‍സ് ജിയോ നല്‍കി വന്നിരുന്ന പ്രമോഷണല്‍ ഓഫര്‍ 90 പിന്നിട്ടിട്ടും നല്‍കുന്നതിനെതിരെയായിരുന്നു എയര്‍ടെല്‍ നേരത്തെ പ്രതിഷേധവുമായെത്തിയത്. ഈ നടപടിയില്‍ ട്രായ് മൗനം പാലിക്കുന്നുവെന്നും എയര്‍ടെല്‍ ആരോപിയ്ക്കുന്നു.

സമയം ആവശ്യപ്പെട്ടു

സമയം ആവശ്യപ്പെട്ടു

എയര്‍ടെല്ലിന്റെ ഹര്‍ജിയോടെ റിലയന്‍സ് ജിയോയുടെ പുതിയ പ്രമോഷണല്‍ ഓഫറായ ഹാപ്പി ന്യൂ ഇയര്‍ ഓഫറിനെക്കുറിച്ച് പഠിക്കുന്നതിന് ടെലികോം തര്‍ക്കപരിഹാര സമിതിയില്‍ നിന്ന് ട്രായ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രായ് ചട്ടമെന്ത്

ട്രായ് ചട്ടമെന്ത്

ഒരു ടെലികോം കമ്പനിയ്ക്ക് നല്‍കാവുന്ന പ്രമോഷണല്‍ ഓഫറിന്റെ കാലാവധി 90 ദിവസമായിരിക്കെ റിലയന്‍സ് ജിയോ ട്രായിയുടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് കമ്പനികളുടെ വാദം. ഈ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട ട്രായ് രണ്ട് ഓഫറുകളിലേയും പ്ലാനുകളില്‍ വ്യത്യാസമുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു.

English summary
Bharti Airtel has stepped up its legal battle against the telecom regulator, filing an additional affidavit in the telecom tribunal in which it has slammed the sectoral watchdog for "tacitly" allowing Reliance Jio Infocomm to break rules around "anti-competitive" promotional offers.
Please Wait while comments are loading...