എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒന്ന് പെയ്താല്‍ നഗരം കുളമാകും, കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം തേടി കോര്‍പ്പറേഷന്‍

Google Oneindia Malayalam News

കൊച്ചി: ഒന്ന് മഴ പെയ്താല്‍ നഗരമാകെ ചെളി വെള്ളത്തില്‍ മൂടും. കൊച്ചി നഗരത്തിലെ ഈ ദുരിതത്തെ അടിയന്തര നടപടിയിലൂടെ ഇല്ലാതാക്കാന്‍ കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നഗരമാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു. മഴ കുറഞ്ഞിട്ടും വെള്ളക്കെട്ട് കുറഞ്ഞിരുന്നില്ല.

ഇതിന് പരിഹാരത്തിനായി കാന കുഴിക്കല്‍ ആരംഭിച്ചിരിക്കുകയാണ്. വെള്ളക്കെട്ടിന്റെ കുരുക്കഴിക്കാനാണ് ഈ നീക്കം. വരും ദിവസങ്ങളിലും ഈ കാന കുഴിക്കള്‍ തുടരും. കാനകളില്‍ പലതും തടസ്സം നേരിട്ട് കിടക്കുകയാണ്. ഇതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണം.

1

കാനയിലെ തടസ്സങ്ങള്‍ പലതും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തയിരുന്നു. ഇതിലെ തടസ്സങ്ങളെല്ലാം നീക്കം ക്ലീനാക്കി നിര്‍ത്തും. ഇനിയൊരു തടസ്സം ഉണ്ടാവുകയും, അതിലൂടെ കൊച്ചി നഗരം വെള്ളത്തിലാവുകയും ചെയ്യരുതെന്നാണ് നിര്‍ദേശം. എംജി റോഡിലെ കച്ചവട സ്ഥാപനങ്ങളുടെ ഉടമകളെ വിളിച്ചും കോര്‍പ്പറേഷന്‍ സംസാരിക്കും.

കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്‍

കോര്‍പ്പറേഷനില്‍ എഞ്ചിനീയറിംഗ് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വെള്ളക്കെട്ടുള്ള ഡിവിഷനുകളില്‍ കാനകളിലെ ചെളിനീക്കം ചെയ്യാന്‍ കരാര്‍ എടുത്തവരെ കൊണ്ട് തന്നെ അധിക ജോലികളും അടിയന്തരമായി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മേയര്‍ എം അനില്‍ കുമാര്‍.

സൊനാലിയുടെ പേരില്‍ ക്രിമിനല്‍ റാക്കറ്റ്; ലോക്കറിന്റെ താക്കോലും സുധീറിന്റെ കൈയ്യില്‍!!സൊനാലിയുടെ പേരില്‍ ക്രിമിനല്‍ റാക്കറ്റ്; ലോക്കറിന്റെ താക്കോലും സുധീറിന്റെ കൈയ്യില്‍!!

മഴ കാലം തെറ്റി പെയ്യുന്നതിനാല്‍, ഈ ഡ്രയേനിജകളെല്ലാം കൃത്യമായ രീതിയില്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നതായിരിക്കണമെന്നാണ് കോര്‍പ്പറേഷന്റെ തീരുമാാനം. വാര്‍ഷിക ശുചീകരണം മഴക്കാലത്തിന് മുമ്പേ കഴിഞ്ഞെങ്കിലും, വീണ്ടും തടസ്സങ്ങള്‍ അനുഭവപ്പെട്ട പേരണ്ടൂര്‍ കനാല്‍ ഉള്‍പ്പെടെയുള്ളവയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്ന ജോലികളാണ് അടിയന്തരമായി ചെയ്ത് തീര്‍ക്കുക.

പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍

അതേസമയം ഹോട്ടലുകളില്‍ നിന്ന് കാനകളില്‍ മാലിന്യം തള്ളുന്നുവെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്. രാത്രി നടന്ന പരിശോധനയില്‍ ഇക്കാര്യം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഹോട്ടല്‍ ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് കണ്ടെത്തുന്നത് ഇത് രണ്ടാം തവണയാണ്. കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും രാത്രി നടന്ന പരിശോധനയില്‍ മേയര്‍ക്കൊപ്പമുണ്ടായിരുന്നു. എനനാല്‍ അടുക്കളയിലെയും കൈ കഴുകുന്ന ഇടത്തെയും മാലിന്യം ശേഖരിക്കാന്‍ ടാങ്കുണ്ടെന്നാണ് ഹോട്ടലുകള്‍ ന്യായീകരിച്ചത്.

എന്നാല്‍ ഹോട്ടലുകളിലെ വെള്ളം മാത്രം കാനയിലൊഴുക്കാനാണ് അനുമതിയുള്ളത്. എന്നാല്‍ എല്ലാ വിധത്തിലുള്ള മാലിന്യങ്ങളും കാനയില്‍ തന്നെയാണ് ഒഴുക്കി കളയുന്നത്. ഇരുപത് മീറ്റര്‍ നീളത്തില്‍ കട്ടി പിടിച്ച മാലിന്യമാണ് എംജി റോഡില്‍ ഒരിടത്ത് കാന തുറന്നപ്പോള്‍ കണ്ടെത്തിയത്.

അതേസമയം കണ്ടെത്തിയ മാലിന്യങ്ങള്‍ പാര കൊണ്ട് കുത്തിയാല്‍ പോലും ഇളകാത്ത വിധമുള്ളതാണ്. മഴയത്ത് റോഡില്‍ വീഴുന്ന വെള്ളം ഒഴുകി പോകുന്നില്ല. ചെറിയ കുഴികളായതിനാല്‍ കാനകളിലേക്കും വെള്ളം പോകുന്നില്ല.

ചിലയിടത്ത് കാനയിലേക്കുള്ള ദ്വാരം അടച്ചാണ് റോഡിന് ടാറിട്ടിരിക്കുന്നതെന്ന് മേയര്‍ വെളിപ്പെടുത്തി. മഴക്കാലത്ത് പല തടസ്സങ്ങള്‍ മൂലം എംജി റോഡില്‍ സ്ഥിതി മോശമാകുന്നുണ്ടെന്ന് കൗണ്‍സിലര്‍ സുധാ ദിലീപ്കുമാര്‍ പറഞ്ഞു.

സൂര്യനില്‍ പൊട്ടിത്തെറി, ഭൂമിയിലെത്തി ഭൗമ കാന്തിക കൊടുങ്കാറ്റ്; കണ്ടവര്‍ പറയുന്നത് ഇങ്ങനെസൂര്യനില്‍ പൊട്ടിത്തെറി, ഭൂമിയിലെത്തി ഭൗമ കാന്തിക കൊടുങ്കാറ്റ്; കണ്ടവര്‍ പറയുന്നത് ഇങ്ങനെ

Ernakulam
English summary
corporation trying to solve flood like situation in kochi, inspection in drainages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X