എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണാവധി: തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ട്രെയിന്‍ സര്‍വീസ്, ചെന്നൈ സെന്‍ട്രല്‍-എറണാകുളം!!

  • By Desk
Google Oneindia Malayalam News

കൊച്ചി: ഓണാഘോഷ സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിനുകളുടെ മുന്‍കൂര്‍ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും എറണാകുളം ജങ്ഷനില്‍ നിന്നും ചെന്നൈയിലേക്കും തിരിച്ചുമാണ് ഭൂരിഭാഗം സര്‍വീസുകളും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ സുവിധ സ്‌പെഷല്‍ (82615) ഓഗസ്റ്റ് 23ന് രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എറണാകുളം ജങ്ഷനിലെത്തും.

പാലക്കാട്, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06022) ഓഗസ്റ്റ് 23ന് വൈകിട്ട് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.45ന് തിരുവനന്തപുരത്തെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവും.തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ ട്രെയിന്‍ (06021) ഓഗസ്റ്റ് 22ന് വൈകിട്ട് 7.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 23ന് രാവിലെ 11.45ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.

train-new-

എറണാകുളം ജങ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (06014) ഓഗസ്റ്റ് 24ന് ഉച്ചക്ക് 2.45ന് പുറപ്പെട്ട് 25ന് പുലര്‍ച്ചെ 4.50ന് ചെന്നൈയിലെത്തും. ആലുവ. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ ഓഗസ്റ്റ് 21നും 27നും വൈകിട്ട് മൂന്നിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. 22, 28 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് ഉച്ചക്ക് 12.30ന് പുറപ്പെട്ടുന്ന ട്രെയിന്‍ (06048) പിറ്റേ ദിവസം രാവിലെ 7.40ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.ഈ ട്രെയിനില്‍ ജനറല്‍ കോച്ചുകളുണ്ടാവില്ല. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവും.

മംഗളൂരു-നാഗര്‍കോവില്‍ പാതയിലാണ് മലബാറിലേക്കുള്ള സ്‌പെഷ്യല്‍ സര്‍വീസ്. നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് മംഗളൂരു ജങ്ഷനിലേക്കുള്ള നാഗര്‍കോവില്‍-മംഗളൂരു സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (06023) ഓഗസ്റ്റ് 26ന് വൈകിട്ട് 4.15ന് നാഗര്‍കോവില്‍ നിന്ന് പുറപ്പെട്ട് 27ന് രാവിലെ 6.30ന് മംഗളൂരു ജങ്ഷനിലെത്തും. മംഗളൂരുവില്‍ നിന്നുള്ള മടക്ക സര്‍വീസ് (06024) 27ന് രാവിലെ 8.30ന് പുറപ്പെടും. രാത്രി 10.15ന് നാഗര്‍കോവില്‍ ജങ്ഷനിലെത്തും. മൂന്ന് ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടെ 22 കോച്ചുകളാണ് ട്രെയിനിനുണ്ടാവുക. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജങ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

വേളാങ്കണ്ണി പള്ളി തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ നിന്ന് റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (06046) തിരുവനന്തപുരത്ത് നിന്ന് ഓഗസ്റ്റ് 29, സെപ്തംബര്‍ അഞ്ച് തീയതികളില്‍ വൈകിട്ട് 3.30ന് പുറപ്പെട്ട് പിന്നേറ്റ് രാവിലെ 3.45ന് വേളാങ്കണ്ണിയിലെത്തും. ഓഗസ്റ്റ് 30നും സെപ്തംബര്‍ ആറിനുമുള്ള മടക്ക ട്രെയിന്‍ (06045) വേളാങ്കണ്ണിയില്‍ നിന്ന് രാത്രി 10.10ന് പുറപ്പെടും. പിന്നേറ്റ് ഉച്ചക്ക് 12.15ന് തിരുവനന്തപുരത്തെത്തും. ഓഗസ്റ്റ് 28, 31, സെപ്തംബര്‍ 4, 7 തീയതികളില്‍ രാത്രി 11നാണ് എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുക. പിറ്റേ ദിവസം ഉച്ചക്ക് ഒന്നിന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയില്‍ നിന്നുള്ള മടക്ക ട്രെയിന്‍ (06015) ഓഗസ്റ്റ് 29, സെപ്തംബര്‍ 2, 5, 9 തീയതികളില്‍ രാത്രി 11.45ന് സര്‍വീസ് തുടങ്ങും. പിറ്റേ ദിവസം ഉച്ചക്ക് 1.40നാണ് എറണാകുളത്തെത്തുക. ആലുവ, തൃശൂര്‍ പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്. മൂന്ന് ജനറല്‍ കോച്ചുകളുണ്ടാവും.

Ernakulam
English summary
ernakulam-local-news about train allocation on onam vacation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X