മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവി പ്രതിരോധത്തില്‍, വെടിയുണ്ട തങ്ങളുടേതല്ലെന്ന് വിശദീകരണം
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ വിവരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറിയ നാവിക സേന. നാവിക പരിശീലന കേന്ദ്രത്തിലെ കൂടുതല്‍ രേഖകള്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടം നടന്ന ദിവസം പരിശീലനം നടത്തിയവരുടെയും ഉപയോഗിച്ച തോക്കുകളുടെയും വെടിയുണ്ടകളുടെ വിവരങ്ങളും കണക്കുകളുമാണ് പോലീസ് നാവിയോട് ആവശ്യപ്പെട്ടത്. പരിശീലന കേന്ദ്രത്തില്‍ പരിശോധന നടത്തിയ ബാലിസ്റ്റിക് വിദഗ്ധരുടെ അന്വേഷണ റിപ്പോര്‍ട്ടും പോലീസിന് അടുത്ത ദിവസം തന്നെ കൈമാറും.

മത്സ്യബന്ധന വള്ളത്തില്‍ സൗത്ത് ബീച്ചിനോട് ചേര്‍ന്നുള്ള ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് സമീപമെത്തിയ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇതേ തുടര്‍ന്ന് തീരദേശത്ത് ആകെ ആശങ്കയായിരുന്നു. തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നിലവില്‍ നാവിയാണ് പ്രതിക്കൂട്ടിലുള്ളത്.
എന്നാല്‍ സംഭവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അവര്‍ പറഞ്ഞത്. അതേസമയം എവിടെ നിന്നാണ് സെബാസ്റ്റ്യന് വെടിയേറ്റതെന്നും, ഒപ്പം ഈ വെടിയുണ്ടയുടെ ഉറവിടവും പോലീസിന് കണ്ടെത്തേണ്ടതുണ്ട്. സെബാസ്റ്റിയന്റെ ചെവിക്കാണ് വെടിയേറ്റത്.
വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്
ഈ വെടിയുണ്ട എങ്ങനെ വന്നുവെന്നതില്‍ യാതൊരു വ്യക്തതയുമില്ല. നാവി തന്നെയാണ് പോലീസിന്റെ സംശയ ലിസ്റ്റിലുള്ളത്. വെടിയുണ്ട കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ പരിശോന അടുത്തയാഴ്ച്ച മാത്രമേ നടത്താനാവൂ. ഇതിന് മുമ്പ് എവിടെ നിന്നൊക്കെ ഈ വെടിയുണ്ട വരുമെന്ന കാര്യം പരിശോധിക്കുകയാണ് പോലീസ്.
നാവി പറയുന്നത് ഈ വെടിയുണ്ട തങ്ങളുടേതല്ല എന്നാണ്. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. മുന്നറിയിപ്പൊന്നും നല്‍കാതെ ഉണ്ടായ വെടിവെപ്പാണിതെന്നാണ് പോലീസ് നിഗമനം. എന്നാല്‍ നാവി തങ്ങളുടെ പിഴവ് സമ്മതിക്കാത്ത കാലത്തോളം ഈ കേസ് മുന്നോട്ട് പോകില്ല. പക്ഷേ തെളിവുമായി പോലീസ് വരേണ്ടി വരും.
മത്സ്യത്തൊഴിലാളികളുടെ ബോട്ട് നാവിക പരിശീലന കേന്ദ്രത്തിന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. ഐഎന്‍എസ് ദ്രോണാചാര്യയില്‍ രണ്ട് തവണ അന്വേഷണ സംഘം പരിശോധന നടത്തി.
രേഖകള്‍ പരിശോധിച്ചെങ്കിലും പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകളുടെ കണക്ക് അടക്കമുള്ള കാര്യങ്ങള്‍ നേവി ഇതുവരെ കൈമാറിയിട്ടില്ല. ബാലിസ്്റ്റിക് വിദഗ്ധരുടെ സഹായത്തോടെ ചില വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
മാളവിക രണ്ടും കല്‍പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍












Click it and Unblock the Notifications